കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയായ വ്യക്തിയുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും അവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ പറഞ്ഞു. നാല് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് ശേഷം സുഖമായതോടെ ഇവരെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതായി കിങ്‌സ് കോളേജ് ഹോസ്പിറ്റര്‍ ലണ്ടനിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. തഷ്ഫീന്‍ സാദിഖ് അലി പറഞ്ഞു.
Also read-കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് അന്തരിച്ചു
അവയവം ദാനം ചെയ്തയാളുടെ കുടുംബത്തിന് നന്ദി അറിയിക്കുന്നതായും അവരുടെ കൃത്യമായ ഇടപെടലിലൂടെ രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''രോഗി ഗുരുതരമായ കരള്‍രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തുടക്കത്തില്‍ മരുന്നിലൂടെയാണ് രോഗത്തെ നിയന്ത്രിച്ച് നിറുത്തിയിരുന്നത്. ആശുപത്രിയിലെത്തിയശേഷം സമഗ്രമായ പരിശോധനകൾ നടത്തിയിരുന്നു. ദാതാവിനെ ലഭിച്ചശേഷം അവയവമാറ്റ നടപടികളിലേക്ക് കടന്നു,'' അദ്ദേഹം വ്യക്തമാക്കി.
advertisement
ശസ്ത്രക്രിയക്ക് ശേഷം രോഗി 48 മണിക്കൂര്‍ ഐസിയുവില്‍ നിരീക്ഷണത്തിലായിരുന്നു. ശസ്ത്രക്രിയ നടന്ന് പത്ത് ദിവസത്തിന് ശേഷമാണ് യുവതിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ശേഷം രോഗിയെ ദീര്‍ഘകാലം നിരീക്ഷിച്ച് വേണ്ട ചികിത്സ ഉറപ്പുവരുത്തേണ്ടതുണ്ട്. ആഴ്ചതോറുമുള്ള രക്തപരിശോധനയുള്‍പ്പടെ കൃത്യമായ ഇടവേളയിലുള്ള പരിശോധന ശസ്ത്രക്രിയയുടെ വിജയത്തില്‍ നിര്‍ണായകമാണ്.