"ടൂറിസം ആവശ്യങ്ങള്‍ക്കായി മെയ് 2ന് ദുബായില്‍ നിന്ന് ഇന്ത്യക്കാരുമായി ജർമ്മനിയിൽ രജിസ്റ്റർ ചെയ്ത ചാർട്ടേഡ് വിമാനം കിംഗ്സ്റ്റണില്‍ ഇറങ്ങിയതായി ഞങ്ങള്‍ മനസ്സിലാക്കുന്നു. അവർക്ക് നേരത്തെ ഹോട്ടല്‍ ബുക്കിംഗും ഉണ്ടായിരുന്നു," ജയ്‌സ്വാള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. വിനോദ സഞ്ചാരികൾ എന്ന നിലയിൽ യാത്ര ചെയ്തവരുടെ ഡോക്യുമെന്റഷനിൽ പ്രാദേശിക അധികൃതർ തൃപ്തരല്ലാത്തതിനാൽ വിമാനത്തോടും യാത്രക്കാരോടും ദുബായിലേക്ക് തന്നെ മടങ്ങാൻ ഉത്തരവിടുകയായിരുന്നു.
കൂടാതെ വിമാനത്തിൽ 253 വിദേശികളും ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ സുരക്ഷാ പ്രശ്നങ്ങൾ കൂടി ചൂണ്ടിക്കാണിച്ചാണ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് പ്രവേശനം നിഷേധിച്ചത് എന്നാണ് വിവരം. നിലവിൽ സുരക്ഷാ ഭീഷണിയും നിയമ ലംഘനങ്ങളുടെ സാധ്യതയും കണക്കിലെടുത്ത് പ്രാദേശിക അധികൃതർ യാത്രക്കാരുടെയും വിമാനത്തിന്റെയും പരിശോധന കർശനമാക്കിയതായി ദേശീയ സുരക്ഷാ മന്ത്രാലയം വ്യക്തമാക്കി.
advertisement