സ്ഥാപനങ്ങൾ നികുതിയായി അടയ്ക്കേണ്ട വരുമാനം എത്രയെന്ന് കണക്കാക്കാനുള്ള നിയമം, നികുതി അടയ്ക്കുന്നതിനുള്ള നിർദ്ദേശങ്ങൾ, ഓഡിറ്റുമായി ബന്ധപ്പെട്ട നടപടികൾ, വോളന്ററി ഡിസ്ക്ളോഷർ (Voluntary Disclosure), നികുതി ഓഡിറ്റുമായി ബന്ധപ്പെട്ട മറ്റ് വ്യവസ്ഥകൾ എന്നിവയെക്കുറിച്ചുള്ള വ്യക്തമായ നിർദ്ദേശങ്ങൾ പുതിയ നിയമത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കൂടാതെ യുഎഇ സെൻട്രൽ ബാങ്ക് ലൈസൻസുള്ള വിദേശ ബാങ്കുകളെയും അവയുടെ ശാഖകളെക്കുറിച്ചും നിയമത്തിൽ പ്രതിപാദിക്കുന്നു.
ഒപ്പം ദുബായ് ധനകാര്യ മന്ത്രാലയം ചുമത്തിയ നികുതിയിലോ പിഴയിലോ വിശദീകരണം ആവശ്യപ്പെടാനുള്ള അനുമതിയും നിയമം നൽകുന്നു. നിയമലംഘനം നടത്തുന്നവർക്ക് മേൽ പിഴ നിശ്ചയിക്കാനുള്ള അധികാരം എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനായിരിക്കും. പിഴ 500,00 ദിർഹത്തിൽ കൂടാൻ പാടില്ലെന്നും നിയമം പ്രസ്താവിക്കുന്നു. രണ്ട് വർഷത്തിനുള്ളിൽ വീണ്ടും നിയമം ലംഘിച്ചാൽ ഈ പിഴ ഇരട്ടിയാക്കാം എന്നാൽ അത് ഒരു മില്യൺ ദിർഹത്തിന് മുകളിൽ ആകരുതെന്നും നിയമം അനുശാസിക്കുന്നു.
advertisement