TRENDING:

2023-ലെ ആദ്യ ആറ് മാസം കൊണ്ട് ദുബായിലെ ആഡംബര ഭവന വില്‍പനയിൽ വൻ വളർച്ച

Last Updated:

വിൽപ്പന 176 ആയി ഉയർന്നുവെന്നാണ് റിപ്പോർട്ട് കാണിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഗ്ലോബൽ പ്രോപ്പർട്ടി കൺസൾട്ടൻസി നൈറ്റ് ഫ്രാങ്കിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് 2023 ലെ ആദ്യ ആറ് മാസങ്ങളിൽ ദുബായിലെ 10 മില്യൺ യുഎസ് ഡോളറിന്റെ ആഡംബര ഭവന വിൽപ്പനയിൽ വൻ വളർച്ച. വിൽപ്പന 176 ആയി ഉയർന്നുവെന്നാണ് റിപ്പോർട്ട് കാണിക്കുന്നത്. 2023 ജൂൺ അവസാനത്തോടെ നഗരത്തിലുടനീളമുള്ള എല്ലാ അപ്പാർട്ട്മെന്റുകളുടെയും വില്ലകളുടെയും വാർഷിക നിരക്ക് യഥാക്രമം 15%, 46% എന്നിങ്ങനെ ഉയർത്താൻ സഹായിച്ചതായി റിപ്പോർട്ട് പറയുന്നു.
news 18
news 18
advertisement

”2023-ലെ ആദ്യ ആറുമാസത്തിനുള്ളിൽ 10 മില്യൺ യുഎസ് ഡോളറിന്റെ ഭവന വിൽപ്പനയിൽ വളർച്ച രേഖപ്പെടുത്തി. 2022-ൽ ഈ മേഖലയിൽ 79 ശതമാനം വിൽപ്പന നടന്നിരുന്നു”, എന്ന് മിഡിൽ ഈസ്റ്റ് റിസർച്ച് മേധാവി ഫൈസൽ ദുറാനി പറയുന്നു. കൂടാതെ, ശരാശരി ഇടപാട് വിലകൾ ചതുരശ്ര അടിക്ക് ഏകദേശം 6,900 ദിർഹം അല്ലെങ്കിൽ ഒരു ചതുരശ്ര അടിക്ക് ഏകദേശം 1,800 യുഎസ് ഡോളറിൽ തുടരുന്നതിനാൽ, എമിറേറ്റിലെ ആഡംബര വീടുകൾ താരതമ്യേന എല്ലാവർക്കും ലഭ്യമാകുന്നുണ്ട്.

advertisement

92 ഡീലുകളോടെ, 2023 ലെ ഒന്നാം പാദത്തിൽ ഹോങ്കോങ്ങിനെയും (67) ന്യൂയോർക്കിനെയും (58) മറികടന്ന് ദുബായ് ലോകത്തിലെ ഏറ്റവും തിരക്കേറിയ വിപണിയായി ഉയർന്നു. ദുബായിലെ നഗരങ്ങളായ പാം ജുമൈറ, എമിറേറ്റ്സ് ഹിൽസ്, ജുമൈറ ബേ ഐലൻഡ് എന്നിവ ആഡംബര ഭവന വിൽപ്പനയിൽ ആധിപത്യം പുലർത്തുന്നതായി നൈറ്റ് ഫ്രാങ്ക് പറയുന്നു.

2023-ലെ രണ്ടാം പാദത്തിൽ 10 മില്യൺ ഡോളറിന്റെ 63 ശതമാനം ഭവന വിൽപ്പനയും നടന്നത് ഇവിടെയാണ്. ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ്, അൽ ബരാരി, തിലാൽ അൽ ഗാഫ്, ജുമൈറ ദ്വീപുകൾ തുടങ്ങിയ സമീപസ്ഥലങ്ങൾ വീടുകൾ വെക്കാൻ പറ്റിയ നഗരങ്ങളുടെ പട്ടികയിൽ മുൻപന്തിയിൽ തന്നെ ഇടം നേടാനും കൺസൾട്ടൻസിയുടെ ‘പ്രൈം വാച്ച് ലിസ്റ്റിൽ’ തുടരാനും സാധ്യതയുണ്ടെന്നും നൈറ്റ് ഫ്രാങ്ക് പറയുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Gulf/
2023-ലെ ആദ്യ ആറ് മാസം കൊണ്ട് ദുബായിലെ ആഡംബര ഭവന വില്‍പനയിൽ വൻ വളർച്ച
Open in App
Home
Video
Impact Shorts
Web Stories