യുഎഇയില്‍ സംഘടിപ്പിച്ച ദുബായ് എയര്‍ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ വിമാനങ്ങള്‍ വാങ്ങുന്നതിന് വിമാനക്കമ്പനികള്‍ വന്‍തുകയാണ് ദുബായ് എയര്‍ഷോയില്‍ മുടക്കിയിരിക്കുന്നത്. റിയാദില്‍ പ്രധാനപ്പെട്ടതും പുതിയതുമായ വിമാനത്താവളം നിര്‍മിക്കുമെന്ന് അയല്‍രാജ്യമായ സൗദി അറേബ്യയും കഴിഞ്ഞവര്‍ഷം അറിയിച്ചിരുന്നു
”ഒരു വര്‍ഷം ദുബായ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ ഉള്‍ക്കൊള്ളാനാകുന്ന യാത്രക്കാരുടെ പരമാവധി എണ്ണം 120 മില്ല്യണ്‍ ആണ്. ഇത് എത്തിക്കഴിഞ്ഞാല്‍ പുതിയൊരു വിമാനത്താവളം ആവശ്യമായി വരും,” ഗ്രിഫിത്ത് പറഞ്ഞു. 2030 ആകുമ്പോഴേക്കും യാത്രക്കാരുടെ എണ്ണം ഇതിനടുത്ത് എത്തുമെന്നാണ് കരുതുന്നത്. അതിനാല്‍ പുതിയൊരു വിമാനത്താവളം എന്നത് നല്ല ആശയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
ഈ വര്‍ഷം ദുബായ് ഇന്റര്‍നാഷണലില്‍ 86,9 മില്ല്യണ്‍ യാത്രക്കാരെത്തുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം മൂന്നാംപാദത്തിലെ യാത്രക്കാരുടെ എണ്ണം 22.9 മില്ല്യണ്‍ ആയിരുന്നു. 2019 ശേഷമുള്ള ഏറ്റവും ഉയര്‍ന്ന എണ്ണമാണിത്. ഇതുവരെയും 64.5 മില്ല്യണ്‍ യാത്രക്കാരാണ് ദുബായ് ഇന്റര്‍നാണഷല്‍ വഴി ഈ വര്‍ഷം യാത്ര ചെയ്തത്. കഴിഞ്ഞ വര്‍ഷം ഈ സമയത്തെ യാത്രക്കാരുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് 40 ശതമാനം കൂടുതലാണ്.
Also read-UAE ഗോൾഡൻ വിസ; ഏഴ് എമിറേറ്റുകളിൽ എവിടെയും താമസിക്കാം ജോലി ചെയ്യാം
ഗാസ യുദ്ധം ബാധിച്ചിട്ടില്ല
”ഗാസയിലെ ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം യാത്രക്കാരുടെ എണ്ണത്തെ ബാധിച്ചിട്ടില്ല. ഇത് പ്രദേശത്തെ സമ്പദ് വ്യവസ്ഥയ്ക്ക്, പ്രത്യേകിച്ച് വിനോദസഞ്ചാരമേഖലയ്ക്ക് ഗുണകരമാകുമെന്നാണ് കരുതുന്നത്. വടക്കന്‍ മേഖലയില്‍ യുദ്ധം കാര്യമായ തോതില്‍ ബാധിച്ചിട്ടില്ല. ചില സ്ഥലങ്ങളില്‍ യാത്രക്കാരുടെ എണ്ണം മുമ്പത്തേക്കാള്‍ ശക്തമാണ്. അതിനാല്‍, തിരിച്ചറിയാന്‍ കഴിയുന്ന വിധത്തില്‍ യാതൊരു സ്വാധീനവും യുദ്ധമുണ്ടാക്കിയിട്ടില്ല, ഗ്രിഫിത്ത് പറഞ്ഞു.
”മഹാമാരി വിട്ടൊഴിയുമ്പോള്‍ ശക്തമായ വീണ്ടെടുപ്പ് ഉണ്ടാകുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നു. കാരണം, രണ്ടുവര്‍ഷത്തോളം ആളുകള്‍ക്ക് യാത്ര ചെയ്യാനുള്ള അവസരം നിഷേധിക്കപ്പെട്ടു,” ഗ്രിഫിത്ത് പറഞ്ഞു.
കോവിഡിനെത്തുടര്‍ന്ന് വാണിജ്യ വിമാനങ്ങള്‍ക്ക് 2020 ജൂലൈ മുതല്‍ ദുബായ് വിമാനത്താവളത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ഏറ്റവും ആദ്യം തുറന്ന വിമാനത്താവളം കൂടിയാണിത്. 2020-ല്‍ 25.9 മില്ല്യണ്‍ യാത്രക്കാര്‍ മാത്രമാണ് ഇതുവഴി യാത്ര ചെയ്തത്. 2019-ല്‍ ഇത് 86 മില്ല്യണ്‍ ആയിരുന്നു.
അതേസമയം, പുതിയ വിമാനത്താവളത്തിന്റെ മുടക്ക് മുതല്‍ സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്ന് ഗ്രിഫിത്ത് കൂട്ടിച്ചേര്‍ത്തു. നിലവിലെ ദുബായ് വിമാനത്താവളത്തേക്കാള്‍ വലുപ്പമേറിയതും മെച്ചപ്പെട്ട സൗകര്യങ്ങളോട് കൂടിയതുമായിരിക്കും പുതിയ വിമാനത്താവളമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാവിയുടെ വിമാനത്താവളമെന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിച്ചത്. പുതിയ വിമാനത്താവളത്തിന് ടെര്‍മിനലുകള്‍ ഉണ്ടാകില്ലെന്നും വിമാനത്താവളങ്ങളുടെ ബിസിനസ് മാതൃക തങ്ങള്‍ മാറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു.