TRENDING:

ഇതാവണമെടാ പോലീസ്! വഴിയില്‍ കളഞ്ഞുകിട്ടിയ വാച്ച് അധികാരികളെ ഏല്‍പ്പിച്ച ഇന്ത്യന്‍ ബാലന് ദുബായ് പോലീസിന്റെ ആദരം

Last Updated:

ദുബായ് സന്ദര്‍ശിച്ച ഒരു വിനോദ സഞ്ചാരിയില്‍ നിന്നും നഷ്ടപ്പെട്ട വാച്ചായിരുന്നു ഇത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ദുബായ്: പൊതുസ്ഥലത്ത് നിന്ന് കളഞ്ഞുകിട്ടിയ വാച്ച് അധികാരികളെ ഏല്‍പ്പിച്ച ഇന്ത്യന്‍ ബാലനെ ആദരിച്ച് ദുബായ് പോലീസ്. ദുബായില്‍ താമസിക്കുന്ന മുഹമ്മദ് അയാന്‍ യൂനിസിനെയാണ് പോലീസ് ആദരിച്ചത്. പിതാവിനോടൊപ്പം റോഡിലൂടെ നടക്കുമ്പോഴാണ് അയാന് വാച്ച് ലഭിച്ചത്. ദുബായ് സന്ദര്‍ശിച്ച ഒരു വിനോദ സഞ്ചാരിയില്‍ നിന്നും നഷ്ടപ്പെട്ട വാച്ചായിരുന്നു ഇത്. അദ്ദേഹം തിരികെ നാട്ടിലേക്ക് പോകുന്നതിന് മുമ്പ് വാച്ച് കളഞ്ഞുപോയ കാര്യം അധികൃതരെ അറിയിച്ചിരുന്നു.
advertisement

വാച്ച് അതിന്റെ ഉടമസ്ഥനെ ഏല്‍പ്പിക്കണമെന്ന ഉദ്ദേശത്തോടെയാണ് അയാന്‍ ദുബായ് പോലീസിനെ സമീപിച്ചത്. ഉടന്‍ തന്നെ പോലീസ് വാച്ച് യഥാര്‍ത്ഥ ഉടമസ്ഥനെ വാച്ച് ഏല്‍പ്പിക്കുകയും ചെയ്തു. ടൂറിസ്റ്റ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഖല്‍ഫാന്‍ ഒബൈദ് അല്‍ ജല്ലാഫും മറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് അയാനെ അഭിനന്ദിക്കുകയും പ്രശസ്തി പത്രം കൈമാറുകയും ചെയ്തു.

യുഎഇയുടെ ധാര്‍മ്മിക നിലവാരത്തെയും സുരക്ഷയേയും പ്രതിഫലിപ്പിക്കുന്ന പെരുമാറ്റമാണ് കുട്ടിയുടേതെന്ന് ബിഗേഡിയര്‍ ഖല്‍ഫാന്‍ ഒബൈദ് അല്‍ ജല്ലാഫ് പറഞ്ഞു. അയാന്റെ പ്രവര്‍ത്തി എല്ലാവര്‍ക്കും ഒരു മാതൃകയാണെന്നും എല്ലാവരും ഇത്തരത്തില്‍ ഉടമസ്ഥനില്ലാത്ത വസ്തുക്കള്‍ ലഭിച്ചാല്‍ അത് അധികാരികളെ കൃത്യസമയത്ത് ഏല്‍പ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Gulf/
ഇതാവണമെടാ പോലീസ്! വഴിയില്‍ കളഞ്ഞുകിട്ടിയ വാച്ച് അധികാരികളെ ഏല്‍പ്പിച്ച ഇന്ത്യന്‍ ബാലന് ദുബായ് പോലീസിന്റെ ആദരം
Open in App
Home
Video
Impact Shorts
Web Stories