TRENDING:

ദുബായ് രാജകുമാരി ഇൻസ്റ്റഗ്രാമിലൂടെ ഭർത്താവിനെ മുത്തലാഖ് ചൊല്ലി

Last Updated:

ദമ്പതികൾ തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ സ്വാഗതം ചെയ്ത് രണ്ട് മാസത്തിന് ശേഷമാണ് ബന്ധം വേർപിരിയുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇൻസ്റ്റഗ്രാമിലൂടെ പങ്കാളിയുമൊത്തുള്ള ബന്ധം വേർപ്പെടുത്തുന്നതായി പ്രഖ്യാപിച്ച് ദുബായ് രാജകുമാരി. ദുബായ് ഭരണാധികാരിയുടെ മകൾ ഷെയ്ഖ മഹ്‌റ ബിന്ദ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഭർത്താവ് ഷെയ്ഖ് മന ബിൻ മുഹമ്മദ് ബിൻ റാഷിദ് ബിൻ മന അൽ മക്തൂമിൽ നിന്ന് ഇൻസ്റ്റാഗ്രാമിലൂടെ വിവാഹമോചനം പ്രഖ്യാപിച്ചത്.
(Image: Instagram)
(Image: Instagram)
advertisement

'പ്രിയപ്പെട്ട ഭർത്താവേ, നിങ്ങൾ മറ്റ് കൂട്ടാളികളുമായി തിരക്കിലായതിനാൽ, ഞങ്ങളുടെ വിവാഹമോചനം ഞാൻ ഇതിനാൽ പ്രഖ്യാപിക്കുന്നു. ഞാൻ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു, ഞാൻ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു, ഞാൻ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു- എന്ന് മുൻ ഭാര്യ ' എന്നാണ് ഷെയ്ഖ മഹ്‌റ ഇൻസ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്തത്. ബന്ധം വേർപെടുത്തികൊണ്ടുള്ള ഇൻസ്റ്റാഗ്രാം പോസ്റ്റ് ഇതിനകം തന്നെ വൈറലായിട്ടുണ്ട്.

ദമ്പതികൾ തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ സ്വാഗതം ചെയ്ത് രണ്ട് മാസത്തിന് ശേഷമാണ് ബന്ധം വേർപിരിയുന്നത്. ദിവസങ്ങൾക്കു മുൻപേ മഹ്‌റ കുഞ്ഞിനൊത്തുള്ള ചിത്രം പങ്കുവെച്ച് 'ഞങ്ങൾ രണ്ടു പേര്' എന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് ശേഷമാണ് വേർപിരിയൽ പ്രഖ്യാപിച്ചു കൊണ്ടുള്ള പോസ്റ്റ്.

advertisement

കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് ദമ്പതികൾ വിവാഹിതരായത്. യുഎഇ വൈസ് പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും ദുബായ് ഭരണാധികാരിയുടെയും മകളാണ് ഷെയ്ഖ മഹ്‌റ. സ്ത്രീശാക്തീകരണത്തിനായി വാദിക്കുന്ന ഷെയ്ഖ മഹ്റ, യുകെയിലെ ഒരു സർവകലാശാലയിൽ നിന്ന് ഇന്റർനാഷണൽ റിലേഷൻസിൽ ബിരുദവും നേടിയിട്ടുണ്ട്.

ഇസ്ലാമിക നിയമ പ്രകാരം തൽക്ഷണ വിവാഹമോചന രീതിയെ "തലാഖ്-ഇ-ബിദ്ദത്ത്" എന്നാണ് വിളിക്കുന്നത്. ഭർത്താവ് ഒറ്റയടിക്ക് 'തലാഖ്' എന്ന് മൂന്ന് തവണ ചൊല്ലുന്നതോടെ വിവാഹബന്ധം ഉടനടി ഇല്ലാതാകുന്നു.

advertisement

പരമ്പരാഗതമായി, ഇസ്ലാമിക നിയമത്തിന്റെ പല വ്യാഖ്യാനങ്ങളിലും പുരുഷന്മാർക്ക് മാത്രമേ തലാഖ് ചൊല്ലാൻ കഴിയൂ. സ്ത്രീകൾക്ക് "ഖുല" എന്നറിയപ്പെടുന്ന മറ്റൊരു രീതി അവലംബിച്ച് വിവാഹമോചനം തേടാനാകും. ഭർത്താവിൽ നിന്നോ കോടതിയിൽ നിന്നോ സ്ത്രീകൾക്ക് വിവാഹമോചനം ആവശ്യപ്പെടാം. ചില അധികാരകേന്ദ്രങ്ങളിൽ, സ്ത്രീകൾക്ക് അവരുടെ വിവാഹ കരാറിൽ (നിക്കാഹ്നാമ) തലാഖ് ഉച്ചരിക്കാനുള്ള അവകാശം നൽകുന്ന ഒരു വ്യവസ്ഥയും ചേർക്കാവുന്നതാണ്.

Summary: Dubai princess Shaikha Mahra Bint Mohammed Bin Rashed Al Maktoum gave instant divorce to her husband Sheikh Mana Bin Mohammed Bin Rashid Bin Mana Al Maktoum on Instagram, two months after the couple welcomed their first child.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Gulf/
ദുബായ് രാജകുമാരി ഇൻസ്റ്റഗ്രാമിലൂടെ ഭർത്താവിനെ മുത്തലാഖ് ചൊല്ലി
Open in App
Home
Video
Impact Shorts
Web Stories