ടോള്‍ വിലയും സമയക്രമവും
പ്രവര്‍ത്തിദിവസങ്ങളില്‍ രാവിലെ തിരക്കേറിയ സമയമായ രാവിലെ ആറ് മുതല്‍ 10 വരെയും വൈകുന്നേരത്തെ തിരക്കേറിയ സമയമായ വൈകീട്ട് നാല് മുതല്‍ എട്ട് വരെയുള്ള സമയവും ആറ് ദിര്‍ഹമാണ് ഈടാക്കുക. തിരക്കില്ലാത്ത സമയമായ രാവിലെ പത്ത് മുതല്‍ വൈകീട്ട് നാല് വരെയും രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ ഒരു മണിവരെയും നാല് ദിര്‍ഹവും ഈടാക്കും. ഞായറാഴ്ചകള്‍, പൊതു അവധിദിനങ്ങള്‍, പ്രത്യേക അവസരങ്ങള്‍ എന്നിവയില്‍ ദിവസം മുഴുവന്‍ നാല് ദിര്‍ഹമായിരിക്കും ടോള്‍ ആയി ഈടാക്കുക. ഈ ദിവസങ്ങളില്‍ പുലര്‍ച്ചെ ഒരു മണി മുതല്‍ ആറ് മണി വരെ യാത്ര സൗജന്യമായിരിക്കും.
advertisement
പുതിയ പാര്‍ക്കിംഗ് ഫീസ്
വേരിയബിള്‍ പാര്‍ക്കിംഗ് താരിഫ് നയം 2025 മാര്‍ച്ചോടെയാണ് നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. തിരക്കേറിയ സമയങ്ങളില്‍(രാവിലെ എട്ട് മുതല്‍ 10 വരെയും വൈകുന്നേരം നാല് മുതല്‍ എട്ട് വരെയും) പ്രീമിയം ഇടങ്ങളില്‍ മണിക്കൂറിന് ആറ് ദിര്‍ഹവും മറ്റ് പൊതു ഇടങ്ങളില്‍ മണിക്കൂറിന് നാല് ദിര്‍ഹവും ഈടാക്കാനാണ് തീരുമാനം.
തിരക്കേറിയ സമയങ്ങളില്‍ പാര്‍ക്കിംഗ് ഫീസിന് മാറ്റമുണ്ടാകില്ല. അതേസമയം, രാത്രികളിലും(10 മണി മുതല്‍ രാവിലെ എട്ട്മണി വരെ)ഞായറാഴ്ചകളിലും പാര്‍ക്കിംഗ് സൗജന്യമായിരിക്കും.
കണ്‍ജക്ഷന്‍ പ്രൈസിംഗ് നയം
പ്രത്യേക പരിപാടികള്‍ നടക്കുന്ന ഇടങ്ങളില്‍ പണമടച്ചുള്ള പൊതു പാര്‍ക്കിംഗിന് മണിക്കൂറിന് 25 ദിര്‍ഹമായിരിക്കും ഈടാക്കുക. 2025 ഫെബ്രുവരി മുതല്‍ ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിന് ചുറ്റും ഈ നയം നടപ്പിലാക്കും.