TRENDING:

ദുബായിൽ ജുമൈറ ബേ ഐലന്റിലെ അര ഏക്കർ വിറ്റത് 278 കോടിയോളം രൂപയ്ക്ക്

Last Updated:

ദുബായ് റിയൽ എസ്റ്റേറ്റ് ചരിത്രത്തിലെ തന്നെ റെക്കോർ‌ഡ് നേട്ടമാണിതെന്നാണ് റിപ്പോർട്ടുകൾ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ദുബായിലെ ജുമൈറ ബേ ദ്വീപിലുള്ള ഒരു പ്ലോട്ട് വിറ്റത് 278 കോടി രൂപയ്ക്ക്. ദുബായ് റിയൽ എസ്റ്റേറ്റ് ചരിത്രത്തിലെ തന്നെ റെക്കോർ‌ഡ് നേട്ടമാണിതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 24,500 ചതുരശ്ര അടി (അരയേക്കർ) സ്ഥലമാണ് റെക്കോർഡ് തുകയ്ക്ക് വിറ്റത്. ഒരു സ്ക്വയർ ഫീറ്റിന് 1,400 ഡോളർ എന്ന നിരക്കിലാണ് സ്ഥലം വിറ്റുപോയത്. ഇത് റെക്കോർഡ് വിൽപനയാണെന്ന് ബ്രോക്കറേജ് സ്ഥാപനമായ നൈറ്റ് ഫ്രാങ്ക്‌ പറയുന്നു. ഭൂമി വാങ്ങിയത് യുഎഇ സ്വദേശിയല്ല എന്നാണ് വിവരം. ഇവിടെ ഇവർ ഒരു ഫാമിലി വെക്കേഷൻ ഹോം നിർമിക്കാൻ പദ്ധതിയിടുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.
advertisement

”മനോഹരമായ വില്ലകളും വീടുകളുമെല്ലാം വലിയ തുകയ്ക്ക് വിറ്റുപോകുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ഭൂമി വിൽപനയുടെ കാര്യമെടുത്താൽ ദുബായിലെ റെക്കോർഡ് ആണിത്”, നൈറ്റ് ഫ്രാങ്ക് പ്രൈം റെസിഡൻഷ്യൽ മേധാവി ആൻഡ്രൂ കമ്മിംഗ്‌സ് ബ്ലൂംബെർഗിനോട് പറഞ്ഞു.

Also Read- സൗദിയിൽ ഇനി പാസ്പോർട്ടിൽ വിസ സ്റ്റാമ്പിങ് ഇല്ല; പകരം ക്യൂ ആർ കോഡ്​ പതിച്ച ​പ്രിന്റൗട്ട് മതി

രണ്ട് വർഷം മുൻപ് 36.5 ദശലക്ഷം ദിർഹത്തിനാണ് (81 കോടി) വിൽ‌പനക്കാരൻ ഈ വസ്തു വാങ്ങി‌യതെന്നും ഇപ്പോൾ അതിൽ നിന്നും 88.5 ദശലക്ഷം ദിർഹം (197 കോടി) ലാഭം ലഭിച്ചെന്നും ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റ് രേഖകൾ വ്യക്തമാക്കുന്നു.

advertisement

ഉയർന്ന എണ്ണ വിലക്കിടെയും ദുബായിലെ റിയൽ എസ്റ്റേറ്റ് വിപണി‌‌ കുതിച്ചുയരുന്നു എന്നാണ് ഇത്തരം വസ്തു വിൽപനകൾ നൽകുന്ന സൂചന. ലോകത്തിലെ തന്നെ അതിസമ്പന്നരിൽ പലരും ഇവിടെ നിക്ഷേപം നടത്താൻ ആ​ഗ്രഹിക്കുന്നു. കുറ്റകൃത്യങ്ങൾ കുറഞ്ഞ രാജ്യം, കുറഞ്ഞ നികുതി, തുടങ്ങിയ പ്രത്യേകതകളാണ് പലരെയും ഇവിടേക്ക് ആകർഷിക്കുന്നത്.

ചില റഷ്യൻ പൗരന്മാർ ദുബായിൽ വസ്തുവകകൾ വാങ്ങുന്നതായും സ്വദേശികൾ പലരും റഷ്യക്കാരെ സ്വാഗതം ചെയ്യുന്നതായും ബ്ലൂംബെർഗ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ ഗോൾഡൻ വിസ പദ്ധതി റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപിക്കാൻ ലോകമെമ്പാടുമുള്ള ആളുകൾക്ക് അവസരം ഒരുക്കുന്നുണ്ട്.

advertisement

കടൽത്തീരത്തുള്ള സ്ഥലങ്ങൾക്ക് ഡിമാൻഡ് കൂടുതലാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ജുമൈറ ബേ ഐലൻഡിൽ ഇത്തരത്തിലുള്ള മറ്റ് 127 പ്ലോട്ടുകളുണ്ട്. അവയെല്ലാം തന്നെ അടുത്തിടെ വിറ്റുപോയിരുന്നു. ചിലർ തങ്ങളുടെ ഭൂമി വിറ്റ് വൻ ലാഭം നേടിയിട്ടുണ്ട്. ചില ഉടമകൾ അവരുടെ പ്ലോട്ടുകൾ കൂട്ടിച്ചേർത്ത് മണിമാളികകളുംനിർമിച്ചിട്ടുണ്ട്.

നഗരത്തിലെ ഏറ്റവും വലിയ ആഡംബര ഹോട്ടലുകളിലൊന്നായ ബൾഗാരി റിസോർട്ടും ജുമൈറ ബേയിലാണ്. ബൾഗാരി ലൈറ്റ്ഹൗസ് ടവറും ഈ ദ്വീപിലാണ് നിർമിക്കാനൊരുങ്ങുന്നത്. അപ്പാർട്ട്‌മെന്റുകൾ നിർമിക്കുന്നതിന് മുൻപേ തന്നെ റെക്കോഡ് നിരക്കിൽ വില നിശ്ചയിച്ചതായാണ് റിപ്പോർട്ട്.

advertisement

278 കോടിയെന്ന റെക്കോർഡ് തുകയ്ക്ക് അരയേക്കർ ഭൂമി വിറ്റ വിൽപനക്കാരന് ഈ പ്ലോട്ടിന് തൊട്ടടുത്ത് മറ്റൊരു സ്ഥലവുംഉണ്ട്. അത് 135 മില്യൺ ദിർഹത്തിന് വിൽക്കാനാണ് ഇയാളുടെ പദ്ധതി.

മലയാളം വാർത്തകൾ/ വാർത്ത/Gulf/
ദുബായിൽ ജുമൈറ ബേ ഐലന്റിലെ അര ഏക്കർ വിറ്റത് 278 കോടിയോളം രൂപയ്ക്ക്
Open in App
Home
Video
Impact Shorts
Web Stories