TRENDING:

Gold Smuggling In Diplomatic Channel | 30 കിലോ സ്വർണ്ണക്കടത്തിനു പിന്നിൽ പുറത്താക്കിയ ജീവനക്കാരൻ; വിശദീകരണവുമായി യുഎഇ

Last Updated:

സംഭവത്തിൽ കോൺസുലേറ്റിലെ മുൻ പി ആർ ഒ സരിത്തിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ദുബായ്: തിരുവനന്തപുരം വിമാനത്താവളത്തിലെ 15 കോടിയുടെ സ്വർണ്ണക്കടത്തിന് പിന്നിൽ മോശംപെരുമാറ്റത്തിന് പുറത്താക്കിയ മുൻ ജീവനക്കാരനെന്ന് ഇന്ത്യയിലെ യുഎഇ കോൺസുലേറ്റ്. കോൺസുലേറ്റിനോ നയതന്ത്ര ഉദ്യോഗസ്ഥർക്കോ ഇതിൽ പങ്കില്ലെന്നും കോൺസുലേറ്റ് അറിയിച്ചു. ''ഈ സംഭവം നടക്കുന്നതിന് ഏറെനാൾ മുൻപേ ആ ജീവനക്കാരനെ മോശം പെരുമാറ്റത്തിന്റെ പേരിൽ പുറത്താക്കിയിരുന്നു. കോൺസുലേറ്റിന്റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള അറിവ് ദുരുപയോഗം ചെയ്ത് ക്രിമിനൽ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുകയായിരുന്നു''- യുഎഇ കോണ്‍സുലേറ്റ് വ്യക്തമാക്കി.
advertisement

കസ്റ്റംസ് ഉദ്യോഗസ്ഥരുമായി അന്വേഷണത്തിൽ പൂർണമായി സഹകരിക്കുമെന്നും കോൺസുലേറ്റ് അറിയിച്ചു. കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികളുണ്ടാകണമെന്നും കോൺസുലേറ്റ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ആവശ്യപ്പെടുന്നു.

Related news- തിരുവനന്തപുരത്ത് നയതന്ത്ര ചാനലിലൂടെ വൻ സ്വർണക്കടത്ത്; ഒരാൾ കസ്റ്റഡിയിൽ

അതേസമയം, സംഭവത്തിൽ കോൺസുലേറ്റ് മുൻ പി ആർ ഒ സരിത്തിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യാൻ ഇയാളെ കസ്റ്റംസിന്റെ കൊച്ചി ഓഫീസിലേക്ക് കൊണ്ടുപോയി. സ്വർണ മടങ്ങിയ കാർഗോ വിട്ടു കിട്ടാൻ കസ്റ്റംസ് ഉദ്യോഗസ്ഥർക്കുമേൽ സരിത് സമ്മർദ്ദം ചെലുത്തി. കാർഗോ തുറന്നാൽ നിയമ നടപടിയുണ്ടാകുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

advertisement

TRENDING: Triple LockDown in Thiruvananthapuram | തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ അറിയേണ്ടതെല്ലാം [NEWS]കുഞ്ഞിന്റ പേരിടൽ പോലും മാറ്റിവെച്ച് സുഹാസിന്റെ കോവിഡ് പോരാട്ടം; എറണാകുളം കളക്ടറെ അഭിനന്ദിച്ച് ഹൈബി ഈഡൻ എംപി [NEWS]Covid 19| കൊച്ചിയിലും ആശങ്ക ഉയരുന്നു; വിമാനത്താവളത്തിൽ ആരോഗ്യ സുരക്ഷാ ഓഡിറ്റിംഗ് [NEWS]

advertisement

കോൺസുലേറ്റിന്റെ വിലാസത്തിൽ വന്ന ഡിപ്ലോമാറ്റിക് കാർഗോയിൽ സ്റ്റീൽ പൈപ്പുകൾക്കുള്ളിലാണ് സ്വർണ്ണം സൂക്ഷിച്ചിരുന്നത്. എന്നാൽ ഈ പൈപ്പുകളുൾപ്പടെ ഒന്നും തന്നെ ദുബൈയിലക്ക് ഓർഡർ നൽകിയിരുന്നില്ല എന്നാണ് കോൺസുലേറ്റ് കസ്റ്റംസിനെ അറിയിച്ചിരിക്കുന്നത്. ഭക്ഷണ സാധനങ്ങൾ എത്തിക്കാൻ മാത്രമാണ് ഓർഡർ നൽകിയിരുന്നത്.

ഇതാദ്യമായാണ് ഡിപ്ലോമാറ്റിക് കാർഗോ വഴി സ്വർണ്ണക്കടത്ത് പിടികൂടുന്നത്. ഈ കാർഗോ പരിശോധനയ്ക്ക് ശേഷം ഏറ്റെടുക്കാനും തുറക്കാനുമുളള അധികാരം കോൺസുലേറ്റിന് മാത്രമാണ്. അങ്ങനെയെരിക്കെ സ്വർണ്ണം ആർക്കുവേണ്ടി എത്തിച്ചു എന്ന സംശയമാണ് അന്വേഷണ ഏജൻസികൾക്ക് മുന്നിലുള്ളത്. കഴിഞ്ഞ മാസം 30ന് തലസ്ഥാനത്തെത്തിയ കാർഗോയിലാണ് 30 കിലോ വരുന്ന 15 കോടിയുടെ സ്വർണം കണ്ടെത്തിയത്. യുഎഇ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാർഗോയിൽ കണ്ടെത്തിയതിനാൽ വളരെ കരുതലോടെയാണ് കസ്റ്റംസിന്റെ അന്വേഷണം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Gulf/
Gold Smuggling In Diplomatic Channel | 30 കിലോ സ്വർണ്ണക്കടത്തിനു പിന്നിൽ പുറത്താക്കിയ ജീവനക്കാരൻ; വിശദീകരണവുമായി യുഎഇ
Open in App
Home
Video
Impact Shorts
Web Stories