TRENDING:

കുഞ്ഞ് ജനിച്ച് മൂന്നാദിനം പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Last Updated:

വ്യാഴാഴ്ച രാത്രിയില്‍ സുഹൃത്തുക്കൾക്കൊപ്പം ഫുട്‌ബോള്‍ കളിച്ചശേഷം വിശ്രമിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ദോഹ: കുഞ്ഞ് ജനിച്ച് മൂന്നാദിനം പ്രവാസി മലയാളി ഹൃദയാഘാതം മൂലം ഖത്തറിൽ മരിച്ചു. മലപ്പുറം വേങ്ങര പാക്കടപ്പുറായ സ്വദേശി വലിയാക്കത്തൊടി നൗഫല്‍ ഹുദവി (35) ആണ് മരിച്ചത്. നൗഫല്‍ ഖത്തറില്‍ എത്തിയത് രണ്ട് മാസം മുൻപായിരുന്നു.
നൗഫല്‍
നൗഫല്‍
advertisement

വ്യാഴാഴ്ച രാത്രിയില്‍ സുഹൃത്തുക്കൾക്കൊപ്പം ഫുട്‌ബോള്‍ കളിക്കുകയും അതിനുശേഷം വിശ്രമിക്കുകയായിരുന്നു നൗഫല്‍. അതിനിടെ അവശത അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയും ചെയ്തു. ഉടൻ തന്നെ സുഹൃത്തുക്കൾ ചേർന്ന് നൗഫലിനെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ അവിടെ എത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ അറിയിച്ചു.

ദോഹയിലെ സ്വകാര്യ ടൈപ്പിങ് സെന്ററിലെ ജീവനക്കാരനായിരുന്നു നൗഫല്‍. രണ്ടു മാസം മുമ്പാണ് നൗഫല്‍ ദോഹയിൽ എത്തിയത്. ഭാര്യ മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത് രണ്ടു ദിവസം മുമ്പായിരുന്നു. മൃതദേഹം ദോഹയിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ദോഹയിലെ മലയാളി പ്രവാസി സംഘടനാ പ്രവർത്തകരും സുഹൃത്തുക്കളും ആശുപത്രിയിൽ ഉണ്ട്.

advertisement

ചെമ്മാട് ദാറുല്‍ ഹുദ, സബീലുല്‍ ഹിദായ, ചാമക്കാല നഹ്ജു റശാദ്, ഗ്രേസ് വാലി, ചെറുവണ്ണൂര്‍ അല്‍ അന്‍വാര്‍ അക്കാദമി എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. കൊടലിട സീനത്ത് ആണ് ഭാര്യ. പിതാവ്: വലിയാക്കത്തൊടി അഹമ്മദ് മുസല്യാര്‍, മാതാവ്: ആയിഷ.

മലയാളം വാർത്തകൾ/ വാർത്ത/Gulf/
കുഞ്ഞ് ജനിച്ച് മൂന്നാദിനം പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
Open in App
Home
Video
Impact Shorts
Web Stories