കുവൈറ്റി സ്വദേശികളുടെ മകനാണ് മരിച്ചത്. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ മാതാപിതാക്കൾ ഉടൻതന്നെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റതിനാൽ ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ മാതാപിതാക്കൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രവാസിയായ വീട്ടു ജോലിക്കാരിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിൽ വലിയ ഞെട്ടലിലും രോഷത്തിലുമാണ് കുവൈറ്റ് സമൂഹം. പലരും കുടുംബത്തെ അനുശോചനം അറിയിച്ചു. സോഷ്യൽ മീഡിയയിലും സംഭവം വലിയ ചർച്ചയായി.
Location :
New Delhi,Delhi
First Published :
December 27, 2024 3:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
കുവൈറ്റിൽ ഒന്നരവയസുകാരനെ വാഷിംഗ് മെഷീനിലിട്ട് കൊലപ്പെടുത്തിയ വീട്ടു ജോലിക്കാരി അറസ്റ്റിൽ