Also Read- സൗദി അറേബ്യയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ മലയാളി ബാലിക വാഹനമിടിച്ച് മരിച്ചു
advertisement
Also Read- സ്‌കൂള്‍ ബസിനുള്ളില്‍ നാലുവയസുകാരി മരിച്ച സംഭവം; ഖത്തറില്‍ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്
രാവിലെ 11.30ന് പുറപ്പെടാനിരുന്ന എഎക്സ് 442 വിമാനത്തിലാണ് പുക കണ്ടത്. ഇന്ത്യയിലെ ഡയറക്ടർ ജനറൽ ഓഫ് സിവിൽ എവിയേഷൻസ് അന്വേഷണം പ്രഖ്യാപിച്ചു. പറന്നുയരുന്നതിനു തൊട്ടുമുന്‍പ് എഞ്ചിനില്‍ തീ കാണുകയായിരുന്നു. ഇതോടെ എമർജൻസി വാതിലിലൂടെ പുറത്തിറങ്ങിയ യാത്രക്കാർ അവിടെനിന്ന് പരക്കം പായുന്ന വിഡിയോ ദൃശ്യം പുറത്തുവന്നു.
Also Read- കുവൈറ്റില്‍ ആടുമേയ്ക്കുന്നതിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ച യുവാവിനെ വെടിവച്ച് കൊന്നു
കുഞ്ഞുങ്ങളെയുമെടുത്ത് യാത്രക്കാർ ഓടുന്നതും ദൃശ്യത്തിൽ കാണാം. 141 യാത്രക്കാരും നാല് കുഞ്ഞുങ്ങളും ആറ് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. തീപിടിക്കാൻ കാരണം എന്തെന്ന് വ്യക്തമല്ല. അപകടവിവരം ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി സ്ഥിരീകരിച്ചു. മുംബൈയില്‍നിന്ന് മറ്റൊരു എയര്‍ ഇന്ത്യ വിമാനം മസ്‌കറ്റിലെത്തി യാത്രക്കാരെ കൊച്ചിയിലേക്കു കൊണ്ടുവരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.