TRENDING:

ഭാവിയുടെ ഇന്ധനം; ഗ്രീന്‍ ഹൈഡ്രജൻ ഉത്പാദനം വർധിപ്പിക്കാൻ ഗള്‍ഫ് രാജ്യങ്ങള്‍

Last Updated:

തങ്ങളുടെ സമ്പദ്‌വ്യവസ്ഥയില്‍ മാറ്റം വരുത്താനും കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രതിസന്ധി കുറയ്ക്കുന്നതിനും വേണ്ടിയാണ് ഈ നീക്കം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പതിറ്റാണ്ടുകളോളം ഫോസില്‍ ഇന്ധനങ്ങളുടെ ഉത്പാദന രം​ഗത്ത് മേധാവിത്വം പുലർത്തുന്നവരാണ് ​ഗൾഫ് രാജ്യങ്ങൾ. ഇപ്പോൾ ഗ്രീന്‍ ഹൈഡ്രജനില്‍ കണ്ണുവെച്ചിരിക്കുകയാണ് അവർ. തങ്ങളുടെ സമ്പദ്‌വ്യവസ്ഥയില്‍ മാറ്റം വരുത്താനും കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രതിസന്ധി കുറയ്ക്കുന്നതിനുംവേണ്ടിയാണ് ഈ നീക്കം. ക്രൂഡ് ഓയിലില്‍ നിന്നും പ്രകൃതിവാതകത്തില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന് ബദലായി, പ്രകൃതി സൗഹൃദമായ ഗ്രീന്‍ ഹൈഡ്രജനില്‍ കൂടുതലായി നിക്ഷേപം നടത്തിക്കൊണ്ടിരിക്കുകയാണ് സൗദി അറേബ്യ, യുഎഇ, ഒമാന്‍ തുടങ്ങിയ പ്രധാന എണ്ണ ഉത്പാദക രാജ്യങ്ങള്‍.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

ഗ്രീന്‍ ഹൈഡ്രജന്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ്. ഇത് താരതമ്യേന മലിനീകരണം കുറഞ്ഞ ഇന്ധനമാണ്. കൂടാതെ, വിശാലമായ ഉപയോഗവും ഇതിനുണ്ട്. ഇത് വളരെ ലാഭകരമാണെന്നതും പ്രകൃതി സൗഹൃദമാണെന്നതും ഗ്രീന്‍ ഹൈഡ്രജനോടുള്ള താത്പര്യം വര്‍ധിപ്പിക്കുന്നു. ആകെയുള്ള ഹൈഡ്രജന്‍ ഉത്പാദനത്തിന്റെ വെറും ഒരു ശതമാനത്തില്‍ താഴെയാണ് ​ഗ്രീൻ ഹൈഡ്രജന്റെ ഉത്പാദനം‌. എണ്ണയില്‍ നിന്നുള്ള വരുമാനം ഇടിയുന്നതു കൊണ്ടു തന്നെ ഊര്‍ജവിപണിയില്‍ പ്രധാന സ്രോതസ്സുകളായി തുടരാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഇതൊരു അവസരമായി കാണുന്നു.

Also read-വിമാനത്താവളത്തില്‍ ബോംബുണ്ടെന്ന് തമാശ പറഞ്ഞ എഞ്ചിനീയറെ കുവൈത്ത് നാടുകടത്തി

advertisement

ആഗോള ഹൈഡ്രജന്‍ വിപണിയില്‍ മുന്നില്‍ നില്‍ക്കാനും ഗള്‍ഫ് രാജ്യങ്ങള്‍ ലക്ഷ്യമിടുന്നു എന്ന് ബ്രിട്ടനിലെ ചതാം ഹൗസിലെ അസോസിയേറ്റായ കരിം എല്‍ജെന്‍ഡി പറഞ്ഞു. ”പ്രധാന ഊര്‍ജ സ്രോതസായി ഗ്രീന്‍ ഹൈഡ്രജന്‍ മാറുമെന്ന് അവര്‍ മനസിലാക്കുന്നു. ഈ രം​ഗത്ത് തങ്ങളുടെ അപ്രമാദിത്യം തുടരാനും അവര്‍ ആഗ്രഹിക്കുന്നു”, അദ്ദേഹം കൂട്ടിച്ചേർത്തു. പാരമ്പ്യേതര ഊര്‍ജസ്രോതസ്സുകളായ കാറ്റ്, സൂര്യപ്രകാശം, ജലം എന്നിവയുപയോഗിച്ച് ജലത്തില്‍ നിന്ന് വേര്‍തിരിച്ചാണ് ഗ്രീന്‍ ഹൈഡ്രജന്‍ ഉത്പാദിപ്പിക്കുന്നത്. ഫോസില്‍ ഇന്ധനങ്ങള്‍ കത്തുമ്പോള്‍ ദോഷകരമായ ഹരിതഗൃഹവാതകങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുന്നു.

advertisement

​ഗ്രീൻ ഹൈഡ്രജനാകട്ടെ, നീരാവി രൂപത്തിലുള്ള ജലം മാത്രമാണ് പുറത്തുവിടുന്നത്. കൂടുതല്‍ മലിനീകരണമുണ്ടാക്കുന്ന ഗതാഗതം, ഷിപ്പിങ്, സ്റ്റീല്‍ വ്യവസായം എന്നീ മേഖലകളിൽ ഇവ കൂടുതലായി ഉപയോഗപ്പെടുത്തണമെന്ന നിര്‍ദേശവും ഉയര്‍ന്നുവരുന്നുണ്ട്. അതേസമയം, ഗ്രീന്‍ ഹൈഡ്രജനില്‍ നിക്ഷേപം വര്‍ധിപ്പിക്കുന്നത് യുഎഇയുടെയും സൗദി അറേബ്യയുടെയും എണ്ണ, വാതക വിപുലീകരണത്തെ ചുരുക്കിയിട്ടില്ല. ഹൈഡ്രോ കാര്‍ബണ്‍ വ്യവസായങ്ങള്‍ വര്‍ധിപ്പിക്കാനും അവര്‍ ഉന്നമിടുന്നുണ്ട്. സാങ്കേതികവിദ്യയിലുണ്ടായ മുന്നേറ്റം പാരമ്പ്യേതര ഊര്‍ജസ്രോതസുകളുടെ ഉത്പാദനച്ചെലവ് കുറച്ചിട്ടുണ്ടെങ്കിലും ഗ്രീന്‍ ഹൈഡ്രജന്‍ ലാഭകരമായ രീതിയില്‍ ഉത്പാദിപ്പിച്ചു തുടങ്ങിയിട്ടില്ല.

advertisement

Also read-ദുബായിൽ കനത്ത മഴ; ജാഗ്രതാ നിർദേശം; യുഎഇയിൽ വരുംദിവസങ്ങളിൽ ശക്തമായ കാറ്റിനും സാധ്യത

എത്രയുംവേഗം ഹൈഡ്രോകാര്‍ബണിന്റെ വില്‍പന പരമാവധി വര്‍ധിപ്പിക്കാനാണ് ഗള്‍ഫ് രാജ്യങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് സിംഗപ്പൂരിലെ ഗവേഷകയായ ഐഷ അല്‍-സാരിഹി പറഞ്ഞു. ”വര്‍ഷങ്ങള്‍ നീണ്ട പരീക്ഷണങ്ങള്‍ക്കു ശേഷമാത്രമായിരിക്കും വാണിജ്യപരമായി വ്യാപാരം നടത്തുന്ന ഒന്നായി ഗ്രീന്‍ ഹൈഡ്രജന്‍ വികസിപ്പിക്കാന്‍ കഴിയുക. അത് ഭാവിയിലേക്കുള്ള പുതിയ ഇന്ധനമാണ്”, ഐഷ അല്‍-സാരി പറഞ്ഞു.

advertisement

”ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഏറെക്കാലമായി ഊര്‍ജം വാങ്ങുന്ന ഏഷ്യല്‍ രാജ്യങ്ങള്‍, പ്രത്യേകിച്ച് ജപ്പാനും ദക്ഷിണ കൊറിയയും കാര്‍ബണ്‍ പുറന്തള്ളുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാന്‍ പദ്ധതിയിടുന്നുണ്ട്. അതേസമയം, വാണിജ്യപരമായി ഗ്രീന്‍ ഹൈഡ്രജന്‍ ഉത്പാദനം തുടങ്ങി കഴിയുമ്പോള്‍ അത് കയറ്റി അയക്കുന്നതിന് നിലവിലെ സൗകര്യങ്ങള്‍ അപര്യാപ്തമാണ്. ഇതിനായി വളരെ കൂടിയ അളവില്‍ നിക്ഷേപം നടത്തേണ്ടതുണ്ട്”, യുഎഇയുടെ മുന്‍ കാലാവസ്ഥാ മാറ്റ വകുപ്പ് മന്ത്രി അബ്ദുള്ള അല്‍-നുവെയ്മി പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Gulf/
ഭാവിയുടെ ഇന്ധനം; ഗ്രീന്‍ ഹൈഡ്രജൻ ഉത്പാദനം വർധിപ്പിക്കാൻ ഗള്‍ഫ് രാജ്യങ്ങള്‍
Open in App
Home
Video
Impact Shorts
Web Stories