TRENDING:

ദുബായിലെ ജിമ്മുകൾക്ക് ഇനി മുതൽ സ്റ്റാർ റേറ്റിംഗ്; മാനദണ്ഡങ്ങൾ ഇതാ

Last Updated:

പരമാവധി ഫൈവ് സ്റ്റാർ റേറ്റിങ്ങ് വരെ നൽകി ആയിരിക്കും ഫിറ്റ്‌നസ് സെന്ററുകളെയും ജിമ്മുകളെയും ഇത്തരത്തിൽ തരംതിരിക്കുകയെന്ന് ദുബായ് സ്‌പോർട്‌സ് കൗൺസിൽ അറിയിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ദുബായിലെ ഫിറ്റ്‌നസ് സെന്ററുകൾക്കും ജിമ്മുകൾക്കും ഇനി മുതൽ സ്റ്റാർ റേറ്റിംഗ് നൽകും. വ്യാഴാഴ്ച പ്രഖ്യാപിച്ച പുതിയ നയം അനുസരിച്ചാണ് ഇത് നടപ്പിലാക്കുക. അന്താരാഷ്ട്ര വിദഗ്ധരുടെ സഹകരണത്തോടെയായിരിക്കും പദ്ധതി. പരമാവധി ഫൈവ് സ്റ്റാർ റേറ്റിങ്ങ് വരെ നൽകി ആയിരിക്കും ഫിറ്റ്‌നസ് സെന്ററുകളെയും ജിമ്മുകളെയും ഇത്തരത്തിൽ തരംതിരിക്കുകയെന്ന് ദുബായ് സ്‌പോർട്‌സ് കൗൺസിൽ അറിയിച്ചു.
advertisement

സ്റ്റാർ റേറ്റിംഗ് അടിസ്ഥാനത്തിൽ ജിമ്മുകളെ തരംതിരിക്കാനുള്ള മൂല്യനിർണയ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ഈ വർഷം ഒക്ടോബറിൽ ഇതിന്റെ ഫലം അറിയിക്കും. ഏറ്റവും കുറഞ്ഞ റേറ്റിംഗ് ലഭിക്കുന്ന സെന്ററുകളുമായി പ്രത്യേകം കൂടിക്കാഴ്ചകൾ നടത്തി വരുത്തേണ്ട മാറ്റങ്ങൾ ചർച്ച ചെയ്യും.

Also read-യുഎ​ഇ​യി​ലെ ആ​ദ്യ ഓ​ട്ടോറിക്ഷ മലയാളി രജിസ്റ്റർ ചെയ്തു;എത്തിച്ചത് ഇറ്റലിയിൽ നിന്ന്

താഴെപ്പറയുന്നവയാണ് സ്റ്റാർ റേറ്റിംഗ് ലഭിക്കുന്നതിനുള്ള മൂല്യനിർണയം നടത്തുന്നതിലെ മാനദണ്ഡങ്ങൾ

    advertisement

  • ഉപകരണങ്ങൾ
  •  മെയിന്റനൻസ്
  •  കായിക സൗകര്യങ്ങൾ
  • ശുചിത്വം
  • സുരക്ഷ
  • ഇൻസ്ട്രക്ടർമാരുടെയും അംഗങ്ങളുടെ അനുപാതം
  •  ഇൻസ്ട്രക്ടർമാരുടെ സർട്ടിഫിക്കേഷൻ
  • വ്യക്തിഗത പരിശീലനങ്ങൾ
  • അം​ഗങ്ങളെ നിലനിർത്തൽ, അംഗത്വ റാക്കിംഗ് സംവിധാനം
  • ഗ്രൂപ്പ് ഫിറ്റ്നസ് ക്ലാസുകൾ
  • സമൂഹത്തെക്കുറിച്ചും മയക്കുമരുന്നുകളെക്കുറിച്ചുമുള്ള അവബോധം
  •  ശാരീരിക പ്രവർത്തനങ്ങൾ സംബന്ധിക്കുന്ന ചോദ്യാവലി
  • പോഷകാഹാരം
  • പാർക്കിംഗ് ലഭ്യത
  • അംഗങ്ങൾക്കും ജീവനക്കാർക്കും ഇടയിലെ സംതൃപ്തി

മലയാളം വാർത്തകൾ/ വാർത്ത/Gulf/
ദുബായിലെ ജിമ്മുകൾക്ക് ഇനി മുതൽ സ്റ്റാർ റേറ്റിംഗ്; മാനദണ്ഡങ്ങൾ ഇതാ
Open in App
Home
Video
Impact Shorts
Web Stories