ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനം സുഗമമായി നടത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പൊതുസുരക്ഷാ ഡയറക്ടര്‍ മുഹമ്മദ് അല്‍-ബാസമി പറഞ്ഞിരുന്നു. ഹജ്ജ് പെര്‍മിറ്റ് ഇല്ലാതെ മക്കയില്‍ പ്രവേശിക്കുന്ന പൗരന്മാര്‍, പ്രവാസികള്‍, സന്ദര്‍ശകര്‍ എന്നിവര്‍ക്ക് 10,000 സൗദി റിയാല്‍ പിഴ ചുമത്താന്‍ ആഭ്യന്തര മന്ത്രാലയം അടുത്തിടെ പദ്ധതിയിട്ടിരുന്നു. കൂടാതെ പെര്‍മിറ്റ് ഇല്ലാതെ തീര്‍ത്ഥാടകരെ എത്തിക്കുന്നവര്‍ക്ക് ആറ് മാസം വരെ തടവും 50000 റിയാല്‍ പിഴയും ഏര്‍പ്പെടുത്തുമെന്നും നിര്‍ദ്ദേശത്തില്‍ പറഞ്ഞിരുന്നു.
ഇവര്‍ സഞ്ചരിച്ച വാഹനം കണ്ടുകെട്ടാനും സൗദിയിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്താനും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡില്‍ ഇത്തരത്തില്‍ അനധികൃതമായി തീര്‍ത്ഥാടകരെ എത്തിക്കുന്ന നിരവധി പേരെ കണ്ടെത്തിയിട്ടുണ്ടെന്നും സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതേസമയം അന്തര്‍ദേശീയ തലത്തില്‍ അംഗീകാരമുള്ള ബാങ്ക് കാര്‍ഡുകള്‍ തീര്‍ത്ഥാടകര്‍ക്ക് ഉപയോഗിക്കാമെന്ന് നിര്‍ദ്ദേശിച്ച് സെന്‍ട്രല്‍ ബാങ്ക് ഓഫ് സൗദി അറേബ്യ രംഗത്തെത്തി.
advertisement