മിഡിൽ ഈസ്റ്റിലെ ആദ്യ പരമ്പരാഗത ശിലാക്ഷേത്ര ദർശനത്തിന് വലിയ തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ യുഎഇയിലുള്ളവർ മാർച്ച് 1 ന് ശേഷം മാത്രമേ ദർശനത്തിന് രജിസ്റ്റർ ചെയ്യാവൂ എന്ന് അധികൃതർ അറിയിച്ചു. “ വിദേശ രാജ്യങ്ങളിൽ നിന്നും വലിയ തോതിൽ ആളുകൾ ക്ഷേത്ര ദർശനത്തിന് രജിസ്റ്റർ ചെയ്തിട്ടുണ്ട് അതിനാൽ ഇനിയും രജിസ്റ്റർ ചെയ്യാത്തവർ മാർച്ച് ഒന്നിന് ശേഷം മാത്രമേ രജിസ്റ്റർ ചെയ്യാവൂ എന്ന് അഭ്യർത്ഥിക്കുന്നതായി ബാപ്സ് ഹിന്ദു മന്ദിർ പ്രോജക്ട് മേധാവിയായ പൂജ്യ സ്വാമി ബ്രഹ്മവിഹാരിദാസ് പറഞ്ഞു.
advertisement
Also read-അയോധ്യ പ്രാണപ്രതിഷ്ഠാ ദിനത്തില്‍ മധുര വിതരണം; കുവൈറ്റ് 9 ഇന്ത്യക്കാരെ നാട്ടിലേക്ക് അയച്ചു
ക്ഷേത്ര ദർശനം നടത്താൻ ആഗ്രഹിക്കുന്ന കമ്മ്യൂണിറ്റിയിലെ ആളുകൾ നിർദ്ദിഷ്ട വെബ്സൈറ്റ് വഴിയോ അല്ലെങ്കിൽ “ഫെസ്റ്റിവൽ ഓഫ് ഹാർമണി” ആപ്പ് വഴിയോ രജിസ്റ്റർ ചെയ്യണമെന്നും അധികൃതർ ആവശ്യപ്പെട്ടു. ശിലാക്ഷേത്രത്തിന്റെ നിർമ്മാണം ഏകദേശം പൂർത്തിയായിക്കഴിഞ്ഞു , “ സൗഹാർദത്തിന്റെ ഉത്സവം (Festival Of Harmony)” എന്ന് പേരിട്ടിരിക്കുന്ന ക്ഷേത്ര ഉദ്‌ഘാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തീകരിക്കുന്ന തിരക്കിലാണ് അധികൃതർ.