അത്യാധുനിക ചികിത്സാരീതികളും ശാസ്ത്ര നേട്ടങ്ങളും സാങ്കേതികവിദ്യയും സംയോജിപ്പിച്ച് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ അവയവമാറ്റ രംഗത്ത് നടത്തുന്ന ശ്രമങ്ങളെയാണ് ഇത് ചൂണ്ടിക്കാട്ടുന്നതെന്ന് അബുദാബി മീഡിയ ഓഫീസ്(എഡിഎംഒ) റിപ്പോര്‍ട്ടു ചെയ്തു.
ബന്ധുക്കളായ യുഎഇ സ്വദേശികളിലാണ് ശസ്ത്രക്രിയ നടത്തിയത്. ക്ലീവിലാന്‍ഡ് ക്ലിനിക്ക് അബുദാബിയുടെ സിഇഒ ഡോ. ജോര്‍ജ് ഹേബറിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ സംഘം വൃക്കമാറ്റി വയ്ക്കുന്ന സംഘവുമായി സഹകരിച്ചാണ് ശസ്ത്രക്രിയ നടത്തിയത്. ഒരേസമയം രോഗിയെയും ദാതാവിനെയും രണ്ട് ഓപ്പറേറ്റിംഗ് റൂമിലാക്കി. തുടര്‍ന്ന് കൃത്യത ഉറപ്പുവരുത്തുന്നതിനായി ഒരൊറ്റ റോബോട്ട് ഉപയോഗിച്ചാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.
advertisement
രോഗിയിലും ദാതാവിലും കുറഞ്ഞ മുറിവ്, കുറഞ്ഞ രക്തനഷ്ടം, വേഗത്തില്‍ രോഗമുക്തി നേടല്‍ എന്നിവയുള്‍പ്പെടെയുള്ള നിരവധി ഗുണങ്ങള്‍ റോബോട്ടിക്‌സ് ശസ്ത്രക്രിയയ്ക്ക് ഉണ്ടെന്ന് ഈ രംഗത്തുന്നുള്ള വിദഗ്ധർ പറയുന്നു.
യുഎഇയിലെ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ മികച്ച പ്രകടനമാണ് ഈ നാഴികക്കല്ല് പിന്നിടാന്‍ സഹായിച്ചതെന്ന് അബുദാബിയിലെ ആരോഗ്യവകുപ്പിലെ ഡോ. റഷീദ് ഉബൈദ് അല്‍സുവൈദി പറഞ്ഞു.
യുഎഇയിലെ ആദ്യത്തെ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് ആശുപത്രിയാണ് ക്ലീവ്‌ലാന്‍ഡ് ക്ലിനിക്ക് അബുദാബി. ഇതുവരെ റോബോട്ടിക്‌സ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഏഴ് ശസ്ത്രക്രിയകള്‍ ഇവിടെ വിജയകരമായി നടത്തിയിട്ടുണ്ട്. വൃക്കമാറ്റി വയ്ക്കലിനുമപ്പുറം ഈ സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ആശുപത്രി ഇപ്പോള്‍.