TRENDING:

UAE | ഇന്ത്യക്കാരൻ കൊറോണ ബാധിച്ച് മരിച്ചു; ഭാര്യക്ക് ജോലി വാഗ്ദാനം ചെയ്ത് തൊഴിലുടമ

Last Updated:

Corona in UAE | നിനച്ചിരിക്കാതെ വന്ന ദുരന്തത്തിൽ പകച്ചുനിന്ന കുടുംബത്തിന് കമ്പനിയുടെ ജോലി വാഗ്ദാനം വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ദുബായ്: യുഎഇയിൽ കോവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാരന്റെ ഭാര്യക്ക് ജോലി നൽകാൻ തയാറായി തൊഴിലുടമ. ഏപ്രില്‍ 26നാണ് രാജേന്ദ്ര കോവിഡ് ബാധിച്ച് മരിച്ചത്. ഭാര്യ സുവർണ രഹതെയും 17 കാരിയായ മകളും അടങ്ങുന്ന കുടുംബം ഏഴുവർഷമായി യുഎഇയിലാണ് താമസം. പെട്ടെന്ന് വന്ന ദുരന്തത്തിൽ പകച്ചുനിന്ന കുടുംബത്തിന് കമ്പനിയുടെ ജോലി വാഗ്ദാനം വലിയ ആശ്വാസമാണ് നൽകിയത്.
advertisement

''എല്ലാം വളരെ പെട്ടെന്ന് സംഭവിച്ചു. ശാരീരികമായും ആരോഗ്യപരമായും അദ്ദേഹം നല്ലനിലയിലായിരുന്നു. ഏപ്രിൽ അഞ്ചിനാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ആഴ്ചകൾക്കുള്ളിൽ ഞങ്ങളെ വിട്ടുപോയി''- സുവർണയെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

രാജേന്ദ്രക്ക് രോഗലക്ഷണങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് സുവർണ പറയുന്നു. നില വഷളായതോടെയാണ് ദുബായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാജേന്ദ്ര മരിച്ചതിനെ തുടർന്ന് സുവർണയെയും മകളെയും ക്വറന്റീനിലാക്കി.

TRENDING:മദ്യത്തിൽ എന്ത് വൈറസ്? ബിയർ കെയ്സ് പിടിച്ചുപറിച്ച് ആൾക്കൂട്ടം; വൈറൽ വീഡിയോയുമായി സുനിൽ ഗ്രോവർ [NEWS]മുടിവെട്ടാൻ വിസമ്മതിച്ചു; ബിഹാറിൽ ബാർബറെ വെടിവെച്ചു കൊന്നു [NEWS]തൃശ്ശൂരിൽ രോഗിയെ കൊണ്ടുവരാൻ പോയ ആംബുലന്‍സ് അപകടത്തിൽപ്പെട്ടു: നഴ്സ് മരിച്ചു [NEWS]

advertisement

''ഏപ്രിൽ 26ന് വൈകിട്ടോടെ ഡോക്ടർ വിളിച്ച് അദ്ദേഹത്തിന്റെ മരണം അറിയിക്കുകയായിരുന്നു. അദ്ദേഹം ഞങ്ങൾക്കൊപ്പം ഇല്ലെന്ന് വിശ്വസിക്കാൻ ഇപ്പോഴുമാകുന്നില്ല. അദ്ദേഹത്തിന്റെ ഫോൺവിളി ഇപ്പോഴെത്തും എന്ന പ്രതീക്ഷയിലാണ് ഞങ്ങൾ''- സുവർണ പറയുന്നു. 18 വർഷം മുൻപായിരുന്നു ഇരുവരുടെയും വിവാഹം. രാജേന്ദ്രയുടെ മൃതദേഹം ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ പാലിച്ച് ദുബായിലെ ഹിന്ദു ശ്മശാനത്തിൽ സംസ്കരിച്ചു.

ദുബായ് ആസ്ഥാനമായുള്ള പ്രിസിഷൻ പ്ലാസ്റ്റിക് പ്രൊഡക്ട്സിലാണ് രാജേന്ദ്ര ജോലി ചെയ്തിരുന്നത്. അഞ്ഞൂറോളം ജീവനക്കാരാണ് കമ്പനിയിലുള്ളത്. പ്രൊഡക്ഷൻ മാനേജരായിരുന്നു രാജേന്ദ്ര. ''2002 മുതൽ രാജേന്ദ്ര ഞങ്ങൾക്കൊപ്പമുണ്ട്. ഞങ്ങളുടെ കമ്പനിയിലെ ഏറ്റവും മികച്ച വ്യക്തിയായിരുന്നു അദ്ദേഹം. വിലമതിക്കാനാകാത്ത നഷ്ടമാണ് ഇത്''- ജനറൽ മാനേജർ ഡേവിഡ് സ്വാൻ പറഞ്ഞു.

advertisement

''രാജേന്ദ്രയുടെ പത്നിക്ക് എന്ത് ജോലി നൽകുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിൽ ഏതാനും ഒഴിവുകളുണ്ട്. അവർ ഏതാനും വർഷം ഇൻഷുറൻസ് മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. അവരുടെ താൽപര്യം കൂടി കണക്കിലെടുത്ത് ഉചിതമായ സ്ഥാനത്ത് നിയമിക്കും'' - ജനറൽ മാനേജർ കൂട്ടിച്ചേർത്തു.

യുഎഇയിൽ മറ്റു ബന്ധുക്കളൊന്നുമില്ലെന്നിരിക്കെ, ഭർത്താവിന്റെ കമ്പനി വലിയ പിന്തുണയാണ് നൽകിയതെന്ന് സുവർണ പറഞ്ഞു. ''ജോലിയും വിസയും നൽകാമെന്ന് കമ്പനി അറിയിച്ചു. ഞങ്ങൾക്ക് അതുകൊണ്ട് മുന്നോട്ടുപോകാനാകും''- സുവർണ പറയുന്നു. 12ാം ക്ലാസ് വിദ്യാർഥിയായ മകളെ നല്ല നിലയിൽ പഠിപ്പിക്കണമെന്നതായിരുന്നു രാജേന്ദ്രയുടെ ആഗ്രഹം. അത് നിറവേറ്റാൻ ശ്രമിക്കും- സുവർണ പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Gulf/
UAE | ഇന്ത്യക്കാരൻ കൊറോണ ബാധിച്ച് മരിച്ചു; ഭാര്യക്ക് ജോലി വാഗ്ദാനം ചെയ്ത് തൊഴിലുടമ
Open in App
Home
Video
Impact Shorts
Web Stories