ജിസിസിയിൽ ഇന്ത്യയിൽ നിന്നും തൊഴിലന്വേഷിക്കുന്നവർക്ക് ഏറ്റവും പ്രിയപ്പെട്ട ഇടമാണ് യുഎഇ. 3.55 ദശലക്ഷം ഇന്ത്യക്കാരാണ് യുഎഇയിലുള്ളത്. യുഎഇ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാർ ജോലി ചെയ്യുന്നത് സൗദി അറേബ്യയിലാണ്. പാർലമെന്റിന്റെ അധോസഭയായ ലോക്‌സഭയിലെ അംഗങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി പറഞ്ഞു.
ALSO READ: യുഎഇയില്‍ സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് വരുന്നു
10 ലക്ഷം ഇന്ത്യക്കാർ കുവൈത്തിൽ ജീവിക്കുന്നു. ജിസിസിയിലെ മറ്റ് രാജ്യങ്ങളിൽ ഇന്ത്യക്കാരുള്ളത് ആറെണ്ണത്തിൽ മാത്രമാണ്. ഈ വർഷം ജൂൺ 30 വരെ 180,000 പേർക്ക് ഇന്ത്യ എമിഗ്രേഷൻ ക്ലിയറൻസ് അനുവദിച്ചു. വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ്സിൽ താഴെയുള്ള ഇന്ത്യക്കാർക്ക് സർക്കാരിൽ നിന്നുള്ള എമിഗ്രേഷൻ ക്ലിയറൻസ് വേണ്ടതുണ്ട്. നഴ്‌സുമാർ പോലുള്ള ചില തൊഴിലുകൾക്കും വിദേശത്ത് ജോലി ഏറ്റെടുക്കാൻ അത്തരം ക്ലിയറൻസ് ആവശ്യമാണ്.
advertisement