TRENDING:

ജോയ് അറയ്ക്കലിന്റെ കുടുംബത്തിന് നാട്ടിലേക്ക് പറക്കാൻ അനുമതി; യുഎഇ ലോക്ക്ഡൗൺ കാലത്ത് ഇതാദ്യം

Last Updated:

Joy Arakkal | ലോക്ക് ഡൗൺ ആരംഭിച്ചശേഷം ഇതാദ്യമായാണ് വിമാനത്തിൽ പുറത്തുപോകാൻ അനുമതി നൽകുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ദുബായ്: ദുബായിൽ ആത്മഹത്യ ചെയ്ത മലയാളി വ്യവസായി ജോയ് അറയ്ക്കലിന്റെ കുടുംബത്തിന് പ്രത്യേക വിമാനത്തിൽ നാട്ടിലേക്ക് പോകാൻ യുഎഇ ഭരണകൂടം അനുമതി നൽകി. ലോക്ക് ഡൗൺ ആരംഭിച്ചശേഷം ഇതാദ്യമായാണ് യാത്രക്കാർക്ക് വിമാനത്തിൽ പുറത്തുപോകാൻ അനുമതി നൽകുന്നത്.
advertisement

ജോയ് അറയ്ക്കലിന്റെ ഭാര്യ സെലിൻ, മക്കളായ അരുൺ, അഷ്ലിൻ എന്നിവർക്ക് യുഎഇ ഭരണകൂടം പ്രത്യേക അനുമതി നൽകുകയായിരുന്നു. 52കാരനായ ജോയ് അറയ്ക്കൽ ഏപ്രിൽ 23നാണ് ആത്മഹത്യ ചെയ്തത്. അദ്ദേഹത്തിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള പ്രത്യേക വിമാനത്തിൽ യാത്ര ചെയ്യാനാണ് കുടുംബത്തിന് അനുമതി ലഭിച്ചിരിക്കുന്നത്.

ബിസിനസ് ബേ കെട്ടിടത്തിന്റെ 14ാം നിലയിൽ നിന്ന് താഴേക്ക് ചാടി ജോയ് അറയ്ക്കൽ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ദുബായ് പൊലീസ് സ്ഥിരീകരിച്ചിരിക്കുന്നത്. യുഎഇ ഗോൾഡ് കാർഡ് കൈവശമുള്ള അറയ്ക്കൽ ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്നോവ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ മാനേജിങ് ഡയറക്ടറാണ്.

advertisement

Best Performing Stories:മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ; എന്തൊക്കെ ധരിക്കാം? എങ്ങനെ ശ്രദ്ധിക്കണം? അറിയാൻ 15 കാര്യങ്ങൾ [PHOTOS]അൽക്കേഷ് കുമാർ ശർമ എന്തു കൊണ്ട് കോട്ടയം- ഇടുക്കി ജില്ലകളുടെ സ്പെഷ്യൽ ഓഫീസർ ആയി [NEWS]കോവിഡ് വ്യാപനത്തിനിടയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ഒരു സന്തോഷ വാർത്ത; പ്രതിശ്രുത വധു ആൺകുഞ്ഞിന് ജന്മം നൽകി [NEWS]

advertisement

അറയ്ക്കലിന്റെ കുടുംബത്തിന് അദ്ദേഹത്തിന്റെ മൃതദേഹം കൊണ്ടുപോകുന്ന പ്രത്യേക വിമാനത്തിൽ യാത്ര ചെയ്യാനുള്ള അനുമതി ലഭിച്ചതായി ദുബായിലെ ഇന്ത്യൻ കോൺസുൽ ജനറൽ വിപുലിനെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഇന്നലെ വൈകിയാണ് അനുമതി ലഭിച്ചത്. അൽ മഖ്തൂം രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് വൈകിട്ട് 3.30നാണ് വിമാനം യാത്ര തിരിക്കുക. - സാമൂഹിക പ്രവർത്തകൻ അഡ്വക്കേറ്റ് ടികെ ഹാഷിഖ് പറഞ്ഞു. വിമാനയാത്രക്ക് മുൻപായി അറയ്ക്കലിന്റെ കുടുംബത്തിനെ കോവി‍ഡ് പരിശോധനക്ക് വിധേയമാക്കി. നെഗറ്റീവാണ് ഫലം. നാട്ടിലെത്തിയാലും ഇവർക്ക് 28 ദിവസത്തെ ക്വറന്റീനിൽ കഴിയേണ്ടിവരും.

advertisement

കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് മൃതദേഹം വയനാട് മാനന്തവാടിയിലെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോകും. കണിയാരം സെന്റ് ജോസഫ്സ് കത്തീഡ്രൽ പള്ളിയിൽ നടക്കുന്ന സംസ്കാര ചടങ്ങിൽ 20 പേർക്ക് പങ്കെടുക്കാനുള്ള അനുമതിയാണ് അധികൃതർ നൽകിയിരിക്കുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Gulf/
ജോയ് അറയ്ക്കലിന്റെ കുടുംബത്തിന് നാട്ടിലേക്ക് പറക്കാൻ അനുമതി; യുഎഇ ലോക്ക്ഡൗൺ കാലത്ത് ഇതാദ്യം
Open in App
Home
Video
Impact Shorts
Web Stories