ലണ്ടൻ: കോവിഡ് വ്യാപനം തീവ്രമായി തുടരുന്നതിനിടയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വസതിയിൽ നിന്നൊരു സന്തോഷ വാർത്ത. പ്രധാനമന്ത്രി ബോറിസ് ജോൺസണും പ്രതിശ്രുത വധു ക്യാരി സൈമണ്ട്സിനും ആൺകുഞ്ഞ് പിറന്നു.
അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പ്രധാമന്ത്രിയായി ചുമതലയേറ്റ ശേഷം ബോറിസും ക്യാരിയും ഒന്നിച്ചായിരുന്നു താമസം. മുൻ ഭാര്യയായ മരീന വീലറുമായുള്ള ബന്ധത്തിൽ നാല് മക്കളാണ് ബോറിസ് ജോൺസനുള്ളത്. ഈ വർഷം ആദ്യമാണ് ബോറിസും മരീനയും ബന്ധം ഔദ്യോഗികമായി ഒഴിഞ്ഞത്. മരീനയ്ക്ക് മുമ്പുള്ള ബന്ധത്തിലും ബോറിസിന് മക്കളുണ്ട്.
കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന ബോറിസ് ജോൺസൺ കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ഔദ്യോഗിക ചുമതലകളിലേക്ക് തിരിച്ചെത്തിയത്. കോവിഡ് കാലത്തെ സന്തോഷ വാർത്ത എന്നാണ് കുഞ്ഞിന്റെ ജനനം അറിയിച്ച് ബോറിസിന്റെ ഔദ്യോഗിക വക്താവ് പറഞ്ഞിരുന്നത്.
അതേസമയം, ബ്രിട്ടനിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26,097 ആയി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.