ജനുവരി 26ന് തസ്ലീന എടുത്ത 291310 എന്ന നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ആദ്യമായാണ് ബിഗ് ടിക്കറ്റെടുക്കുന്നത്. മൂന്നു കുട്ടികളുടെ മാതാവായ തസ്ലീന ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം വര്‍ഷങ്ങളായി ദോഹയില്‍ താമസിക്കുന്നു. സമ്മാനവാർത്ത അറിയിക്കാനായി നറുക്കെടുപ്പ് വേദിയിൽ നിന്ന് ബിഗ് ടിക്കറ്റ് അധികൃതർ ഫോണിൽ ബന്ധപ്പെട്ടപ്പോൾ വിശ്വസിക്കാനാകുന്നില്ലെന്നായിരുന്നു തസ്ലീനയുടെ പ്രതികരണം.
advertisement
അതേസമയം, ഡ്രീം കാർ സീരീസിൽ അടക്കം ഇത്തവണ ബിഗ് ടിക്കറ്റിലെ എല്ലാ സമ്മാനങ്ങളും നേടിയത് ഇന്ത്യക്കാരാണ്. ഇന്ത്യക്കാരിയായ വിൽമ ദാന്തിയാണ് ഡ്രീം കാർ സീരിസിൽ റേഞ്ച് റോവർ സ്വന്തമാക്കിയത്. 001517 എന്ന നമ്പറിലൂടെയാണ് സ്വപ്ന വാഹനം വിൽമയെ തേടിയെത്തിയത്.
ദുബായില്‍ ജോലിയില്ലാതെ കഴിയുന്ന മലയാളിക്കാണ് രണ്ടാം സമ്മാനമായ 3,50,000 ദിര്‍ഹം ലഭിച്ചതെന്ന പ്രത്യേകത കൂടി ഈ നറുക്കെടുപ്പിനുണ്ട്. സമ്മാനം ലഭിച്ച പ്രേംമോഹന്‍ മത്രത്തലിന് (ടിക്കറ്റ് നമ്പർ 016213) ജനുവരി 26നാണ് ജോലി നഷ്ടപ്പെട്ടത്. കഴിഞ്ഞ തവണ 40 കോടിയുടെ ഒന്നാം സമ്മാനം മലയാളിയായ എന്‍ വി അബ്ദുസ്സലാമിനായിരുന്നു. സലാമാണ് ഇന്നലത്തെ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടിയ ആളെ തെരഞ്ഞെടുത്തത്.
You May Also Like- Sthree Sakthi SS-246 Kerala Lottery Results| സ്ത്രീശക്തി SS-246 ലോട്ടറി ഫലം; ഒന്നാം സമ്മാനം 75 ലക്ഷം രൂപ
114917 എന്ന നമ്പർ ടിക്കറ്റിലൂടെ അലി അഷ്കർ പാലക്കൽ ഒരു ലക്ഷം ദിർഹത്തിന്റെ മൂന്നാം സമ്മാനവും 222960 നമ്പർ ടിക്കറ്റിലൂടെ നിധിൻ പ്രകാശ് 80,000 ദിർഹത്തിന്റെ നാലാം സമ്മാനവും സ്വന്തമാക്കി. ബിഗ് ടിക്കറ്റ് സ്റ്റോർ വഴി ടിക്കെറ്റെടുത്ത യൂസുഫ് തച്ചറുപടിക്കൽ ശരീഫിനാണ് 60,000 ദിർഹത്തിന്റെ അഞ്ചാം സമ്മാനം ലഭിച്ചത്. 025916 എന്ന നമ്പറിനായിരുന്നു സമ്മാനം.
50,000 ദിർഹത്തിന്റെ ആറാം സമ്മാനം മഞ്ജുള മാത്യുവും(ടിക്കറ്റ് നമ്പർ 317983) 40,000 ദിർഹത്തിന്റെ ഏഴാം സമ്മാനം രാജൻ കിഴക്കേക്കരയും (ടിക്കറ്റ് നമ്പർ 198000) സ്വന്തമാക്കി. ഇരുവരും ഓൺലൈൻ വഴിയാണ് ടിക്കറ്റ് എടുത്തത്. 006930 നമ്പറിലെ ടിക്കറ്റിലൂടെ കാശിനാഥ് ഐഗൂറിന് 20,000 ദിർഹത്തിന്റെ അവസാന സമ്മാനം ലഭിച്ചു.
ബിഗ് ടിക്കറ്റിന്റെ ഡ്രീം 12 മില്യൺ നറുക്കെടുപ്പാണ് ഇനി നടക്കാനുള്ളത്. 1.2 കോടി ദിർഹം ഒന്നാം സമ്മാനം ലഭിക്കുന്ന ഈ നറുക്കെടുപ്പ് 2021 മാർച്ച് മൂന്നിന് നടക്കും.