ജോലി അന്വേഷിക്കാൻ കുറച്ച് കൂടി സമയം ദുബായിൽ കഴിയണമെന്ന് ആഗ്രഹമുണ്ടോ? നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ താഴെ പറയുന്നവയാണ്. നിങ്ങൾ 30 ദിവസത്തേക്കോ അല്ലെങ്കിൽ 60 ദിവസത്തേക്കോ സന്ദർശക വിസയെടുത്ത് എത്തിയ ആളാണെങ്കിൽ അത് 30 ദിവസത്തേക്ക് കൂടി നീട്ടാവുന്നതാണ്. അതിനായി പലതരത്തിലുള്ള അവസരങ്ങളാണുള്ളത്.
ജിഡിഎഫ്ആർഎ വെബ്സൈറ്റ്
- ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻറ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിഎഫ്ആർഎ) എന്ന വെബ്സൈറ്റിൽ നിങ്ങളുടെ ഇ-മെയിൽ ഐഡി നൽകി രജിസ്റ്റർ ചെയ്യുക.
- യൂസർനെയിം ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
- പുതിയ അപേക്ഷ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
- മൈസെൽഫ് എന്നതിൽ ക്ലിക്ക് ചെയ്യുക.
- അപേക്ഷയിൽ ആവശ്യമായ വിവരങ്ങൾ നൽകുക.
- പാസ്പോർട്ട് അറ്റാച്ച് ചെയ്യുക.
- സർവീസ് ഫീസ് അടയ്ക്കുക.
- വിസാ കാലാവധി നീട്ടുന്നതിനുള്ള ഫീസ് 600 ദിർഹമാണ്(ഏകദേശം 13573 രൂപ). ഇത് കൂടാതെ 5 ശതമാനം മൂല്യവർധിത നികുതിയും അടയ്ക്കേണ്ടി വരും.
advertisement
ജിഡിഎഫ്ആർഎ ആപ്പ്
- ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻറ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിഎഫ്ആർഎ) ആപ്പിൽ സൈൻ അപ്പ് ചെയ്യുകയോ ലോഗിൻ ചെയ്യുകയോ ചെയ്യുക.
- ഡാഷ്ബോർഡിൽ പോയി ഡിപ്പെൻറൻറ് വിസ വിവരങ്ങൾ എന്നത് തുറക്കുക.
- റിന്യൂ റെസിഡൻസ് ഐക്കണിൽ ക്ലിക്ക് ചെയ്യുക.
- വിവരങ്ങൾ നൽകുക.
- വിസ എത്തേണ്ട രീതി തെരഞ്ഞെടുക്കുക.
- പാസ്പോർട്ട് അറ്റാച്ച് ചെയ്യുക.
- സർവീസ് ഫീസ് അടയ്ക്കുക.
- എസ്എംഎസ് ആയോ ഇ-മെയിൽ ആയോ സന്ദേശം ലഭിക്കുന്നതിന് കാത്തിരിക്കുക.
 advertisement    
ഐസിപി വെബ്സൈറ്റ്
- ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻറ് സിറ്റിസൺഷിപ്പ് (ഐസിപി) എന്ന വെബ്സൈറ്റിൽ നിങ്ങളുടെ ഇ-മെയിൽ ഐഡി നൽകി രജിസ്റ്റർ ചെയ്യുക.
- യൂസർനെയിം ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
- പബ്ലിക് വിസ സർവീസസിൽ ക്ലിക്ക് ചെയ്യുക.
- എക്സ്റ്റെൻഷൻ ഓഫ് കറണ്ട് വിസ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
- പാസ്പോർട്ട് അറ്റാച്ച് ചെയ്യുക.
- സർവീസ് ഫീസ് അടയ്ക്കുക.
- എസ്എംഎസ് ആയോ ഇ-മെയിൽ ആയോ സന്ദേശം ലഭിക്കുന്നതിന് കാത്തിരിക്കുക.
 advertisement    
അമെർ സർവീസ് സെൻറർ
- ഏറ്റവും അടുത്തുള്ള കസ്റ്റമർ ഹാപ്പിനസ് സെൻററിൽ പോവുക.
- ഓട്ടോമേറ്റഡ് ടേൺ ടിക്കറ്റ് എടുത്ത ശേഷം കാത്തിരിക്കുക.
- അപേക്ഷ പൂരിപ്പിച്ച് നൽകുക.
- സെൻററിലെ ജീവനക്കാരന് പാസ്പോർട്ടും വിസയുടെ കോപ്പിയും നൽകുക.
- സർവീസ് ഫീസ് അടയ്ക്കുക.
 advertisement    
അമെർ വെബ്സൈറ്റ്
- Amer247.com എന്ന വെബ്സൈറ്റിൽ പോവുക.
- വലതുവശത്ത് ഏറ്റവും മുകളിലായുള്ള യുഎഇ ടൂറിസ്റ്റ് വിസ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
- 14 തരത്തിലുള്ള സന്ദർശവിസകളുടെ ഒരു പുതിയ ടാബ് ഓപ്പണായി വരും.
- നിങ്ങൾക്ക് അനുയോജ്യമായ സന്ദർശകവിസ തെരഞ്ഞെടുത്ത് അപ്ലൈ നൗ ക്ലിക്ക് ചെയ്യുക.
- സർവീസ് ഫീസ് അടയ്ക്കുക.
- സർവീസ് ഫീസ് 600 ദിർഹവും മൂല്യവർധിത നികുതിയും ആണെങ്കിലും നിങ്ങളുടെ സാഹചര്യത്തിന് അനുസരിച്ച് അതിൽ ചെറിയ മാറ്റങ്ങൾ ഉണ്ടായേക്കാം.
- വിസ കാലാവധി വർധിപ്പിക്കുന്നതിനുള്ള പ്രക്രിയ പൂർത്തിയാക്കി 48 ദിവസത്തിനുള്ളിൽ തന്നെ നിങ്ങളുടെ അപേക്ഷയിൽ നടപടി ഉണ്ടാവുന്നതാണ്.
Location :
New Delhi,Delhi
First Published :
May 18, 2024 5:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ദുബായിൽ സന്ദർശക വിസാ കാലാവധി നീട്ടാൻ എന്ത് ചെയ്യണം? ഫീസ്, നടപടിക്രമങ്ങൾ എന്നിവ അറിയാം

