TRENDING:

കെ.ജി. എബ്രഹാം; സാധാരണ പ്രവാസിയായി 22ാം വയസിൽ കുവൈറ്റില്‍; ഇന്ന് വലിയൊരു ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമ

Last Updated:

സാധാരണ പ്രവാസിയെ പോലെ 1976ൽ കുവൈറ്റിലെത്തിയ അദ്ദേഹം അഹമ്മദിയിലെ 'ബദ്ധ ആൻഡ് മുസൈരി' കമ്പനിയിൽ 60 ദിനാർ ശമ്പളത്തിനാണ് ജോലിക്ക് കയറിയത്. ഏഴ് വർഷത്തിനുശേഷം സ്വന്തമായുണ്ടായിരുന്ന 1500 ദിനാറും സുഹൃത്തുക്കളിൽ നിന്ന് സ്വരൂപിച്ച 2500 ദിനാറും ചേർത്ത് 4000 ദിനാർ മൂലധനത്തിൽ സ്വന്തം സ്ഥാപനം തുടങ്ങി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കുവൈറ്റിലെ മംഗഫിലിൽ  ആറുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 23 മലയാളികൾ ഉൾപ്പെടെ 49 പേർക്കാണ് ജീവൻ നഷ്ടമായത്. തീപിടിത്തം ഉണ്ടായ ഫ്ളാറ്റ്, മലയാളി വ്യവസായിയും എൻബിടിസി ഗ്രൂപ്പിന്റെയും കേരളം കേന്ദ്രമായ കെജിഎ ഗ്രൂപ്പിന്റെയും മാനേജിംഗ് ഡയറക്ടറായ കെ ജി എബ്രഹാം വാടകയ്‌ക്കെടുത്തതായിരുന്നു. ഗൾഫ് രാജ്യത്തെ ഏറ്റവും വലിയ കൺസ്ട്രക്ഷൻ ഗ്രൂപ്പുകളിലൊന്നായ എൻബിടിസി ഗ്രൂപ്പിലെ ജീവനക്കാരാണ് ഇവിടെ താമസിച്ചിരുന്നത്.
advertisement

കേരളത്തിൽ ഏറെ അറിയപ്പെടുന്ന വ്യവസായി കൂടിയായ എബ്രഹാം തിരുവല്ല നിരണം സ്വദേശിയാണ്. 38 വർഷമായി കുവൈറ്റിൽ ബിസിനസുകാരനായ അദ്ദേഹത്തിന് പത്തുവർഷം മുൻപുതന്നെ 4000 കോടിയുടെ ആസ്തിയുണ്ടെന്നായിരുന്നു റിപ്പോർട്ട്.

കർഷകനായ കെ ടി ഗിവർഗീസിന്റെയും ശോശാമ്മയുടെയും മൂന്നാമത്തെ മകനായി 1954 നവംബർ ഒൻപതിനാണ് കെ ജി എബ്രഹാമിന്റെ ജനനം. നിരണം സെന്റ് മേരീസ് ഹൈസ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി. തുടർന്ന് സിവിൽ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമയും നേടിയ ശേഷം 22ാമത്തെ വയസിൽ കുവൈറ്റിലേക്ക് യാത്ര തിരിച്ചു.

advertisement

സാധാരണ പ്രവാസിയെ പോലെ 1976ൽ കുവൈറ്റിലെത്തിയ അദ്ദേഹം അഹമ്മദിയിലെ 'ബദ്ധ ആൻഡ് മുസൈരി' കമ്പനിയിൽ 60 ദിനാർ ശമ്പളത്തിനാണ് ജോലിക്ക് കയറിയത്. ഏഴ് വർഷത്തിനുശേഷം സ്വന്തമായുണ്ടായിരുന്ന 1500 ദിനാറും സുഹൃത്തുക്കളിൽ നിന്ന് സ്വരൂപിച്ച 2500 ദിനാറും ചേർത്ത് 4000 ദിനാർ മൂലധനത്തിൽ സ്വന്തം സ്ഥാപനം തുടങ്ങി. 1983ൽ വിവിധ സ്ഥാപനങ്ങൾക്ക് വേണ്ടി എണ്ണ അനുബന്ധ ഉത്പാദനങ്ങളുടെ ചെറുകിട കരാർ ജോലികൾ ഏറ്റെടുത്തുകൊണ്ടാണ് കമ്പനി പ്രവർത്തനം തുടങ്ങിയത്.

90 ജീവനക്കാരുമായി ആരംഭിച്ച എൻടിബിസി ഇന്ന് 14 രാജ്യങ്ങളിൽ നിന്നുള്ള പതിനായിരത്തോളം പേർക്ക് തൊഴിൽ നൽകുന്ന സ്ഥാപനമാണ്. എറണാകുളം കുണ്ടന്നൂരിലെ പഞ്ചനക്ഷത്ര ആഡംബര ഹോട്ടലായ ക്രൗൺ പ്ലാസയുടെ ചെയർമാനും തിരുവല്ലയിലെ കെജിഎ എലൈറ്റ് കോണ്ടിനെന്റൽ ഹോട്ടലിന്റെ പങ്കാളിയുമാണ്. കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയിലും അദ്ദേഹം നിക്ഷേപം നടത്തിയിട്ടുണ്ട്.

advertisement

കുവൈറ്റിൽ നിർമാണ മേഖലയിൽ ചെറിയതോതിൽ തുടക്കം കുറിച്ച കെ ജി എബ്രഹാം മികച്ച നിർമാണങ്ങളിലൂടെ വിശ്വാസ്യത നേടി വളരുകയായിരുന്നു. എൻജിനിയറിംഗ്, കൺസ്ട്രക്ഷൻ, ഫാബ്രിക്കേഷൻ, യന്ത്രങ്ങൾ സ്ഥാപിക്കൽ തുടങ്ങിയവയാണ് ഗ്രൂപ്പിന്റെ പ്രവർത്തനം. എണ്ണ, പെട്രോകെമിക്കൽ മേഖലകളിലുൾപ്പെടെ കുവൈറ്റിലും മറ്റു പശ്ചിമേഷ്യൻ രാജ്യങ്ങളിലും കമ്പനികളുണ്ട്. മാർക്കറ്റിംഗ്, വിദ്യാഭ്യാസം എന്നീ മേഖലകളിലും പ്രവർത്തിക്കുന്നു.

പൃഥ്വിരാജ് നായകനായ ആട് ജീവിതം എന്ന സൂപ്പർഹിറ്റ് സിനിമയുടെ നിർമാതാക്കളിൽ ഒരാൾ കൂടിയാണ്. ഹൈവേ സെന്റർ എന്ന പേരിൽ സൂപ്പർ മാർക്കറ്റ് ശൃംഖലയും കുവൈറ്റിലുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Gulf/
കെ.ജി. എബ്രഹാം; സാധാരണ പ്രവാസിയായി 22ാം വയസിൽ കുവൈറ്റില്‍; ഇന്ന് വലിയൊരു ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമ
Open in App
Home
Video
Impact Shorts
Web Stories