TRENDING:

കൊല്ലം സ്വദേശികളായ ദമ്പതികൾ സൗദിയിൽ ഫ്ലാറ്റിൽ മരിച്ച നിലയിൽ

Last Updated:

ജോലിക്ക്​ എത്താഞ്ഞതിനെ തുടർന്ന് സ്പോൺസർ ഫ്ലാറ്റിൽ അന്വേഷിച്ചെത്തിയപ്പോഴാണ് ഇവരെ മരിച്ച നിലയിൽ കാണുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
റിയാദ്​​: സൗദി അറേബ്യയിലെ താമസസ്ഥലത്ത്​ കൊല്ലം സ്വദേശികളായ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കടയ്ക്കൽ ചിതറ ഭജനമഠം പത്മവിലാസത്തിൽ ശരത്തിനെയും (40) ഭാര്യ കൊല്ലം സ്വദേശി പ്രീതിയെയുമാണ്​ (32) മരിച്ച നിലയിൽ കണ്ടെത്തിയത്. ശരത് തൂങ്ങിമരിച്ച നിലയിലും പ്രീതി തറയിൽ മരിച്ചുകിടക്കുന്ന നിലയിലുമാണ് ഉണ്ടായിരുന്നത്. അൽ ഖസീം പ്രവിശ്യയിലെ ബുറൈദക്ക് സമീപം ഉനൈസയിൽ ബുധനാഴ്ചയാണ്​ സംഭവം.
advertisement

ജോലിക്ക്​ എത്താഞ്ഞതിനെ തുടർന്ന് സ്പോൺസർ അന്വേഷിച്ചെത്തിയപ്പോഴാണ് സംഭവം കാണുന്നത്. ഫോണിൽ വിളിച്ചിട്ടും കിട്ടാതായതോടെ സ്പോൺസർ ഇവർ താമസിക്കുന്ന ഫ്ലാറ്റിൽ എത്തുകയായിരുന്നു. പൂട്ടിയ നിലയിലായിരുന്ന ഫ്ലാറ്റിൽ തട്ടിവിളിച്ചിട്ടും മറുപടിയില്ലാത്തതിനെ തുടർന്ന് പൊലീസ് സഹായത്തോട വാതിൽ തകർത്ത് അകത്ത് കയറി നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കാണുന്നത്. ദമ്പതികളുടെ മൃതദേഹങ്ങൾ ബുറൈദ സെൻട്ര ആശുപത്രി മോർച്ചറിയിലേക്ക്​ മാറ്റി.

അതേസമയം മരണ കാരണങ്ങളൊന്നും വ്യക്തമല്ല. ദീർഘകാലമായി ഉനൈസയിൽ ഇലക്​ട്രിക്​,​ പ്ലമ്പിങ്​ ജോലി ചെയ്​തു വരികയാണ് ശരത്. നാലു വർഷം മുമ്പാണ് പ്രീതയുമായുള്ള വിവാഹം കഴിഞ്ഞത്. ഭാര്യയെ സൗദിയിലേക്ക് കൊണ്ടുവന്നത് രണ്ട് മാസം മുമ്പാണ്. ശരതി​ന്റെ പിതാവ്​: മണിയനാചാരി. കൊല്ലം മാന്തോപ്പിൽ അക്ഷരനഗർ പ്രവീൺ നിവാസിൽ പരേതനായ വിശ്വനാഥൻ, തങ്കം ദമ്പതികളുടെ മകളാണ് പ്രീതി. സഹോദരങ്ങൾ: പ്രവീൺ, പ്രിയ. മരണശേഷമുള്ള നിയമനടപടികളിൽ പിന്തുണയ്ക്കാൻ കനിവ് ജീവകാരുണ്യ കൂട്ടായ്‌മ രംഗത്തുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Gulf/
കൊല്ലം സ്വദേശികളായ ദമ്പതികൾ സൗദിയിൽ ഫ്ലാറ്റിൽ മരിച്ച നിലയിൽ
Open in App
Home
Video
Impact Shorts
Web Stories