91 കാരനായ അമീറിനെ കഴിഞ്ഞ ശനിയാഴ്ച വൈദ്യ പരിശോധനക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തെ ചികിത്സിക്കുന്ന വിദഗ്ധ ഡോക്ടർമാരുടെ ഉപദേശത്തെ തുടർന്നാണു തുടർ ചികിത്സക്കും ബന്ധപ്പെട്ട ആരോഗ്യ പരിശോധനകൾക്കുമായി അമേരിക്കയിലേക്ക് കൊണ്ടുപോയത്.
TRENDING:'കോവിഡ് രോഗിയുടെ മൃതദേഹത്തിന് മേല്‍ രോഗമില്ലാത്തയാളുടെ മൃതദേഹം വെച്ചു:' വി.വി രാജേഷ് [NEWS]Covid19|സാഹചര്യം ഗുരുതരം; സമ്പൂർണ ലോക്ക്ഡൗൺ പരിഗണിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി [NEWS]Covid 19 in Kerala| സംസ്ഥാനത്ത് പുതിയതായി 51 ഹോട്ട്സ്പോട്ടുകൾ കൂടി; ആകെ 397 ഹോട്ട്സ്പോട്ടുകൾ [NEWS]
advertisement
നേരത്തെ കുവൈറ്റിലെ കിരീടാവകാശിയായ ഷേയ്ഖ് നവാഫ് അൽ അഹമ്മദ് അൽ സബാഹ് താൽക്കാലിക ഭരണ ചുമതല ഏറ്റെടുത്തിരുന്നു. കഴിഞ്ഞ വർഷം ഔദ്യോഗിക സന്ദർശനത്തിടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഷേയ്ഖ് സബാഹിനെ അമേരിക്കയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
