തൊഴിലാളികളുടെ ഇൻഷ്വറൻസ് തുക, മറ്റ് ആനുകൂല്യങ്ങൾ എന്നിവയെല്ലാം ഉടനെ തന്നെ ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു. മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി സർക്കാരിനും എംബസിക്കും ഒപ്പം നടപടിക്രമങ്ങൾ പൂർത്തിയാക്കുകയാണെന്നും എൻബിടിസി വാർത്താക്കുറിപ്പിൽ അറിയിച്ചു.
Also Read- കുവൈത്ത് തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം 24 ആയി
കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ ദുരന്തത്തിന് ഇരയായ 22 മലയാളികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അപകടത്തിൽ ആകെ 49പേർ മരിച്ചതായാണ് വിവരം. ഇതിൽ 42ഉം ഇന്ത്യക്കാരാണ്. അൻപതിലേറെ പേർ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
advertisement
മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് കുവൈറ്റ് വിദേശകാര്യ മന്ത്രി അബ്‌ദുള്ള അലി അൽ യഹ്യയുമായി കൂടിക്കാഴ്‌ച നടത്തി. തീപിടിത്തത്തിന് ഇരയായവർക്കുള്ള വൈദ്യസഹായം, മൃതദേഹങ്ങൾ നാട്ടിലെത്തിക്കൽ, സംഭവത്തെക്കുറിച്ചുള്ള അന്വേഷണം എന്നിവ ഉൾപ്പെടെ പൂർണ പിന്തുണയും അദ്ദേഹം ഉറപ്പുനൽകി.
കുവൈറ്റിലുണ്ടായ തീപിടിത്തത്തിൽ മരണമടഞ്ഞ മലയാളികളുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റ മലയാളികൾക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം നൽകാനും ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു.