Also read- കുവൈത്തിൽ വാഹനാപകടം; 7 ഇന്ത്യൻ തൊഴിലാളികൾ മരിച്ചു; 3 പേര്‍ക്ക് പരിക്ക്
നാട്ടിൽ നിന്ന് തിരിച്ചെത്തിയ കുടുംബം മുറിക്ക് അകത്ത് ഉറങ്ങാൻ കിടന്നപ്പോൾ എസിയിൽ നിന്ന് പുക ശ്വസിച്ച് മരിച്ചതാണെന്നാണ് പ്രാഥമീക വിവരം. ഷോര്‍ട് സര്‍ക്യൂട്ടാകാം അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. ഇത് സംബന്ധിച്ച് കുവൈത്ത് അഗ്നിരക്ഷാ സേന കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അവധിക്ക് നാട്ടിലായിരുന്ന കുടുംബം ഇന്നലെയാണ് കുവൈത്തിൽ തിരിച്ചെത്തിയത്. അഗ്‌നി രക്ഷാസേനയും പോലീസും സ്ഥലത്തെത്തിയാണ് തുടര്‍നടപടി സ്വീകരിച്ചത്. അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
advertisement
Location :
New Delhi,Delhi
First Published :
July 20, 2024 8:56 AM IST