TRENDING:

ഗൾഫ് രാജ്യങ്ങളിലെ കോവിഡ് കാല നിയന്ത്രണങ്ങൾ, യാത്രാ നിരോധനം; അറിയേണ്ടതെല്ലാം

Last Updated:

പുതിയ നടപടികളുടെ ഭാഗമായി ഓഫീസുകൾ, മാളുകൾ, ഭക്ഷണശാലകൾ, ഫിറ്റ്നസ് സെന്ററുകൾ എന്നിവയിൽ എത്തുന്നവരുടെ എണ്ണത്തിൽ പരിധി നിശ്ചയിച്ചിട്ടുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജനിതക വ്യതിയാനമുള്ള കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന്നുള്ള കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി  യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും നിയമങ്ങൾ കർശനമാക്കുകയും ചെയ്തിട്ടുണ്ട്.
advertisement

പുതിയ നടപടികളുടെ ഭാഗമായി ഓഫീസുകൾ, മാളുകൾ, ഭക്ഷണശാലകൾ, ഫിറ്റ്നസ് സെന്ററുകൾ എന്നിവയിൽ എത്തുന്നവരുടെ എണ്ണത്തിൽ പരിധി നിശ്ചയിച്ചിട്ടുണ്ട്. കോവിഡ് കേസുകൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വിവാഹങ്ങൾക്കും ഒത്തുചേരലുകൾക്കും ഗൾഫ് രാജ്യങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ചില രാജ്യങ്ങളിൽ യാത്രാ നിരോധനവും നിലവിലുണ്ട്.

ഫെബ്രുവരിഏഴ് വരെ ജിസിസി രാജ്യങ്ങളിൽ നിലവിലുള്ള നിയന്ത്രണങ്ങൾ

സൗദി അറേബ്യ

- നയതന്ത്രജ്ഞർ, സൗദി പൗരന്മാർ, മെഡിക്കൽ പ്രാക്ടീഷണർമാർ, അവരുടെ കുടുംബങ്ങൾ എന്നിവരൊഴികെ 20 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദി അറേബ്യയിലേക്ക് പ്രവേശനമില്ല. യുഎഇ, അർജന്റീന, ജർമ്മനി, യുഎസ്, ഇന്തോനേഷ്യ, ബ്രിട്ടൻ, ദക്ഷിണാഫ്രിക്ക, ഫ്രാൻസ്, ഇന്ത്യ, പാകിസ്ഥാൻ, ഈജിപ്ത്, ലെബനൻ, അയർലൻഡ്, ഇറ്റലി, ബ്രസീൽ, പോർച്ചുഗൽ, തുർക്കി, സ്വീഡൻ, സ്വിറ്റ്സർലൻഡ്, ജപ്പാൻ എന്നീ രാജ്യങ്ങളെയാണ് ഈ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

advertisement

- ഫെബ്രുവരി നാല് മുതൽ സിനിമാ തിയേറ്ററുകൾ, റസ്റ്ററന്റുകൾ, കഫേകൾ, ഷോപ്പിംഗ് മാളുകൾ, ജിമ്മുകൾ, കായിക കേന്ദ്രങ്ങൾ എന്നിവ 10 ദിവസത്തേക്ക് അടച്ചിട്ടു.

- വിവാഹങ്ങൾ, കോർപ്പറേറ്റ് മീറ്റിംഗുകൾ, ഒത്തുചേരലുകൾ എന്നിവയുൾപ്പെടെ എല്ലാ ഇവന്റുകളും പാർട്ടികളും ഫെബ്രുവരി നാല് മുതൽ 30 ദിവസത്തേക്ക് താൽക്കാലികമായി നിർത്തിവച്ചു.

കുവൈറ്റ്

ഫെബ്രുവരി 7 മുതൽ പൗരന്മാരല്ലാത്തവരുടെ പ്രവേശനം രണ്ടാഴ്ചത്തേക്ക് നിർത്തിവയ്ക്കുമെന്ന് കുവൈറ്റ് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. യുഎഇ എയർലൈൻസ്, എമിറേറ്റ്സ് എയർലൈൻ, ഇത്തിഹാദ് എയർവേസ്, ഫ്ലൈ ദുബായ് എന്നിവയും കുവൈത്തിലേക്കുള്ള യാത്രാ നിയന്ത്രണം പ്രഖ്യാപിച്ചു. കുവൈറ്റ് പൗരന്മാർക്കും അവരുടെ  ബന്ധുക്കൾക്കും വീട്ടുജോലിക്കാർക്ക് കുവൈറ്റി സ്പോൺസർക്കുമൊപ്പം രാജ്യത്തേക്ക് പ്രവേശിക്കാം.

advertisement

- ഹെൽത്ത് ക്ലബ്ബുകൾ, ജിമ്മുകൾ, റിസോർട്ടുകൾ, ബ്യൂട്ടി സലൂണുകൾ, ഹെയർഡ്രെസിംഗ് സെന്ററുകൾ, സലൂണുകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ എന്നിവ രാത്രി 8 മുതൽ രാവിലെ 5 വരെ ഒരു മാസത്തേക്ക് അടച്ചിടാനും നിർദ്ദേശിച്ചിട്ടുണ്ട്.

- ഫാർമസികൾ, സൂപ്പർമാർക്കറ്റുകൾ, മറ്റ് ഭക്ഷ്യ വിതരണ സ്റ്റോറുകൾ എന്നിവയ്ക്ക് പ്രവർത്തിക്കാം.

- എല്ലാ റസ്റ്ററന്റ് റിസപ്ഷൻ ഹാളുകളും രാത്രി 8 മുതൽ പുലർച്ചെ 5 വരെ അടയ്ക്കാൻ ഉത്തരവിട്ടിട്ടുണ്ട്. എന്നിരുന്നാലും, അടയ്ക്കുന്ന സമയത്ത് ഹോം ഡെലിവറി സേവനങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കും.

advertisement

- എല്ലാത്തരം കായിക പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്.

- സ്വന്തം ചെലവിൽ ഒരാഴ്ചത്തേക്ക് രാജ്യത്ത് എത്തുന്ന എല്ലാവർക്കും നിർബന്ധിത ക്വാറന്റീൻ പൂർത്തിയാക്കണം

നിയമങ്ങൾ ലംഘിക്കുന്നവർക്കെതിനെ നിയമനടപടി സ്വീകരിക്കുമെന്നും കനത്ത പിഴ ഈടാക്കുമെന്നും മുന്നറിയിപ്പുണ്ട്.

Also Read കുവൈറ്റിൽ രണ്ടാഴ്ച വിദേശികൾക്ക് പ്രവേശന വിലക്ക്; കര അതിർത്തികളടച്ച് ഒമാൻ; നിയന്ത്രണങ്ങൾ കടുപ്പിച്ച് ഗൾഫ് രാജ്യങ്ങൾ

ബഹ്‌റൈൻ

കൊറോണ വൈറസ് പടരാതിരിക്കാൻ ബഹ്‌റൈൻ നിരവധി നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇവ ഫെബ്രുവരി 7 മുതൽ ഫെബ്രുവരി 27 വരെ തുടരും.

advertisement

- 70 ശതമാനം സർക്കാർ ജീവനക്കാർ വീട്ടിലിരുന്ന് ജോലി ചെയ്യണം

- ഇൻ-ഡോർ ജിമ്മുകളും സ്പോർട്സ് ഹാളുകളും നീന്തൽ കുളങ്ങളും താൽക്കാലിക അടയ്ക്കണം

- ജിമ്മുകളിലും സ്പോർട്സ് ഹാളുകളിലുമുള്ള ഒട്ട് ഡോർ വ്യായാമത്തിൽ പരമാവധി 30 പേരെ പങ്കെടുപ്പിക്കാം.

-ഇൻഡോർ ഫിറ്റ്നസ് ക്ലാസുകളുടെ താൽക്കാലികമായി നിർത്തിവച്ചു

- എല്ലാ സാമൂഹിക ഒത്തുചേരലുകളിലും അല്ലെങ്കിൽ വീട്ടിൽ നടക്കുന്ന സ്വകാര്യ പരിപാടികളിലും 30 ലധികം പേർ പങ്കെടുക്കരുത്.

Also Read റൂംമേറ്റിന് വാട്സാപ് സന്ദേശം അയച്ചു; ദുബായിൽ ബ്രിട്ടീഷ് യുവതിക്ക് ജയിൽ ശിക്ഷയും 140,000 ഡോളർ പിഴയും

ഖത്തർ

ഫെബ്രുവരി 4 മുതലാണ്  ഖത്തർ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്.

- ഖത്തറി വിപണികൾ 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കും

- നഴ്സറികൾ 30 ശതമാനം ശേഷിയിൽ പ്രവർത്തിക്കും.

- ഷോപ്പിംഗ് മാളുകൾ 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കും

- എല്ലാ വിനോദ കേന്ദ്രങ്ങളും അടച്ചു

- ഫുഡ് കോർട്ടുകളും  ടേക്ക്-എവേകളും ഡെലിവറി ഓർഡറുകൾ  മാത്രം സ്വീകരിക്കണം

- ഖത്തർ ക്ലീൻ പ്രോഗ്രാം സാക്ഷ്യപ്പെടുത്തിയ റെസ്റ്റോറന്റുകൾക്ക് ഇൻഡോർ ശേഷിയിൽ 30 ശതമാനം പ്രവർത്തിക്കാൻ കഴിയും

-  വീടിനുള്ളിൽ പരമാവധി 5 പേർക്കും പുറത്ത്  15 പേർക്കും ഒത്തുചേരാം.

ഒമാൻ

കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാൻ ഫെബ്രുവരി 8 വരെ അതിർത്തികൾ അടച്ചുപൂട്ടാൻ ഒമാൻ  ഉത്തരവിട്ടു. അതിർത്തികൾ ജനുവരി 19 നാണ് അടച്ചത്.

മലയാളം വാർത്തകൾ/ വാർത്ത/Gulf/
ഗൾഫ് രാജ്യങ്ങളിലെ കോവിഡ് കാല നിയന്ത്രണങ്ങൾ, യാത്രാ നിരോധനം; അറിയേണ്ടതെല്ലാം
Open in App
Home
Video
Impact Shorts
Web Stories