റൂംമേറ്റിന് വാട്സാപ് സന്ദേശം അയച്ചു; ദുബായിൽ ബ്രിട്ടീഷ് യുവതിക്ക് ജയിൽ ശിക്ഷയും 140,000 ഡോളർ പിഴയും

Last Updated:

ഡൈനിംഗ് ടേബിൾ ഉപയോഗിക്കുന്നതു സംബന്ധിച്ച തർക്കമാണ് അശ്ലീല മെസേജിൽ കലാശിച്ചത്.

ദുബായ്: റൂ മേറ്റിന് അശ്ലീല വാട്സാപ് സന്ദേശം അയച്ച ബ്രിട്ടീഷ് യുവതിക്ക് രണ്ട് വർഷം വരെ ജയിൽ ശിക്ഷയും 140,000 ഡോളർ പിഴയും വിധിച്ച ദുബായ് കോടതി. മെയിൽഓൺലൈനാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യുണൈറ്റഡ് അറബ് എമിറേറ്റിന്റെ സൈബർ ക്രൈം നിയമപ്രകാരമുള്ള കുറ്റമാണ് ബ്രിട്ടീഷ് യുവതിയുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഡൈനിംഗ്  ടേബിൾ ഉപയോഗിക്കുന്നതു സംബന്ധിച്ച തർക്കമാണ് അശ്ലീല മെസേജിൽ കലാശിച്ചത്. "എഫ് --- യു" എന്ന സന്ദേശമാണ് ഉക്രൈൻ സ്വദേശിനിക്ക് അയച്ചതെന്ന് മെയിൽ ഓൺലൈൻ വ്യക്തമാക്കുന്നു.
കഴിഞ്ഞ ഒക്ടോബറിലാണ് സംഭവം. 31 കാരിയായ ബ്രിട്ടീഷ് യുവതി മോശം സന്ദേശം അയച്ചെന്നു സമ്മതിച്ചെങ്കിലും കേസ് നടപടികൾ ആരംഭിച്ചിരുന്നില്ലെന്ന് മെയിൽഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.
advertisement
ഇതിനിടെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ലണ്ടനിലേക്കുള്ള വിമാനത്തിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് യുവതി അറസ്റ്റിലായതെന്ന് ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നത്.
അറസ്റ്റിലായതിനു പിന്നാലെ പ്രശ്ന പരിഹാരത്തിന് റൂമേറ്റുമായി ബന്ധപ്പെടാൻ അനുവദിക്കണമെന്ന് യുവതി ആവശ്യപ്പെട്ടെങ്കിലും പൊലീസ് അതിന് അനുവദിച്ചില്ലെന്നും റിപ്പോർട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
റൂംമേറ്റിന് വാട്സാപ് സന്ദേശം അയച്ചു; ദുബായിൽ ബ്രിട്ടീഷ് യുവതിക്ക് ജയിൽ ശിക്ഷയും 140,000 ഡോളർ പിഴയും
Next Article
advertisement
സത്യപ്രതിജ്ഞ അള്ളാഹുവിന്റെ പേരിൽ; ​ഗുരുവായൂരിൽ ലീഗ് കൗൺസിലർമാരെ അയോഗ്യരാക്കണമെന്ന് പരാതി
സത്യപ്രതിജ്ഞ അള്ളാഹുവിന്റെ പേരിൽ; ​ഗുരുവായൂരിൽ ലീഗ് കൗൺസിലർമാരെ അയോഗ്യരാക്കണമെന്ന് പരാതി
  • ഗുരുവായൂർ നഗരസഭയിലെ രണ്ട് ലീഗ് കൗൺസിലർമാർ സത്യപ്രതിജ്ഞാ ചട്ടം ലംഘിച്ചതായി പരാതി ലഭിച്ചു

  • അള്ളാഹുവിന്റെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെതിരെ അയോഗ്യരാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി

  • അന്തിമ തീരുമാനം വരുന്നത് വരെ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ടു

View All
advertisement