TRENDING:

നിയന്ത്രണംവിട്ട കാർ കടലിൽ പതിച്ചു; നീന്തി കരയ്ക്കുകയറി, വീണ്ടും കടലിലേക്ക് ചാടി മലയാളിക്ക് ദാരുണാന്ത്യം

Last Updated:

കാർ നിയന്ത്രണം വിട്ട് കടലിലേക്ക് പതിച്ചെങ്കിലും ശ്രീജിത്ത് കാറിൽ നിന്ന് പുറത്തിറങ്ങി നീന്തി അത്ഭുതകരമായി കരയിൽ എത്തിയിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പത്തനംതിട്ട: ബഹ്റൈനിൽ നിയന്ത്രണംവിട്ട കാർ കടലിൽ പതിച്ച് മലയാളിക്ക് ദാരുണാന്ത്യം. പത്തനംതിട്ട സ്വദേശി ശ്രീജിത്ത് ഗോപാലകൃഷ്ണന്‍ നായരാണ് (42)മരിച്ചത്. സിത്ര കോസ് വേയിലൂടെ വാഹനമോടിക്കവേയാണ് സംഭവം. ശ്രീജിത്തിന്റെ കാർ നിയന്ത്രണം നഷ്ടപ്പെട്ട് കടലിലേക്ക് പതിക്കുകയായിരുന്നു.
advertisement

കാർ നിയന്ത്രണം വിട്ട് കടലിലേക്ക് പതിച്ചെങ്കിലും ശ്രീജിത്ത് കാറിൽ നിന്ന് പുറത്തിറങ്ങി നീന്തി അത്ഭുതകരമായി കരയിൽ എത്തിയിരുന്നു. എന്നാൽ കാറിലുണ്ടായിരുന്ന വിലപിടിപ്പുള്ള രേഖകൾ എടുക്കാൻ വീണ്ടും കടലിലേക്കിറങ്ങിയാണ് അപകടത്തിൽപെട്ടത്.

Also Read-ദുബായ് മലയാളിക്ക് 21.5 കോടി രൂപ സമ്മാനം;അടിച്ചത് മെഹസൂസ് ലോട്ടറി

വീണ്ടും കടലിലേക്ക് ഇറങ്ങി നീന്തിയ ശ്രീജിത്ത് പാതിവഴിയിൽ മുങ്ങിമരിക്കുകയായിരുന്നു. ബഹ്റൈനിൽ ബിസിനസ്സുകാരനാണ് ശ്രീജിത്ത്. ഭാര്യ വിദ്യ ബഹ്‌റൈനിലെ തന്നെ ഒരു സ്‌കൂളില്‍ അധ്യാപികയാണ്.

advertisement

മൃതദേഹം സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാൻ ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതാക്കള്‍ അടക്കമുള്ളവർ ശ്രമിച്ചു വരികയാണ്.

കോട്ടയത്ത് കോളജ് കെട്ടിടത്തിൽനിന്ന് ചാടിയ മൂന്നാം വർഷ ബിരുദ വിദ്യാർഥിനി മരിച്ചു

കോളേജ് കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാര്‍ഥിനി ചികിത്സയിലിരിക്കെ മരിച്ചു. കോട്ടയം ബിസിഎം. കോളജിലെ മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനി പന്തളം എടപ്പോൺ സ്വദേശി ദേവിക (18) ആണു വ്യാഴാഴ്ച രാവിലെ മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് വിദ്യാർഥിനി ബിസിഎം കോളജിലെ കെട്ടിടത്തില്‍നിന്ന് ചാടിയത്.

advertisement

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നുള്ള മാനസികവിഷമം കാരണമാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Gulf/
നിയന്ത്രണംവിട്ട കാർ കടലിൽ പതിച്ചു; നീന്തി കരയ്ക്കുകയറി, വീണ്ടും കടലിലേക്ക് ചാടി മലയാളിക്ക് ദാരുണാന്ത്യം
Open in App
Home
Video
Impact Shorts
Web Stories