ട്രേഡിംഗ് കമ്ബനിയില്‍ പി ആർ ഒ ആയി ജോലി ചെയ്തുവരികയായിരുന്നു അനിൽ വിൻസന്‍റ്. ഈ മാസം മൂന്നാം തീയതി മുതലാണ് ഇദ്ദേഹത്തെ കാണാതായത്. അനിലിന്റെ സഹോദരൻ പ്രകാശ് ഇതേ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഈ മാസം മൂന്നാം തീയതി സ്റ്റോക്ക് പരിശോധിക്കാൻ വേണ്ടി കൂടെ ജോലി ചെയ്യുന്ന പാകിസ്ഥാൻ സ്വദേശിക്കൊപ്പം പോയതായിരുന്നു അനില്‍.
തിരിച്ചെത്തേണ്ട സമയം കഴിഞ്ഞിട്ടും അനിലിനെ കാണാതായതോടെ പ്രകാശ് പൊലീസിൽ പരാതി നൽകുകയായിരുന്നു. ജോലി സംബന്ധമായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
advertisement
അനിലിനെ തട്ടിക്കൊണ്ടുപോയി കൊന്ന് കുഴിച്ചുമൂടിയതായി അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് മൃതദേഹം കണ്ടെടുക്കുകയും പാകിസ്ഥാൻകാരായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. മൃതദേഹം മറവുചെയ്യാൻ കൊണ്ടുപോയ വാഹനത്തിന്റെ ഡ്രൈവറും പാകിസ്ഥാൻ സ്വദേശിയാണ്. ഇയാള്‍ പാകിസ്ഥാനിലേക്ക് കടന്നുകളഞ്ഞു. അനിലിന്റെ മൃതദേഹം കഴിഞ്ഞദിവസം നാട്ടിലെത്തിച്ചു,