കൊല്ലം കേരളപുരം സ്വദേശി നിതീഷ് വലിയവീട്ടിലിന്റെ ഭാര്യ കൊട്ടാരക്കര സ്വദേശി വിപഞ്ചിക മണിയൻ (33) ഒന്നര വയസ്സുകാരി മകൾ വൈഭവി എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച ഷാർജ അൽ നഹ്ദയിലെ ഫ്ലാറ്റിലാണ് സംഭവം. കുഞ്ഞിന്റെ കഴുത്തിൽ ആദ്യം കയറിയിട്ട് കൊലപ്പെടുത്തിയ ശേഷം അതേ കയറിന്റെ മറ്റേ അറ്റത്ത് അമ്മയും തൂങ്ങിമരിച്ചു എന്നാണ് സൂചന.
ദുബായിലെ ഒരു സ്വകാര്യ കമ്പനിയിൽ എച്ച് ആർ വിഭാഗത്തിൽ ജോലി ചെയ്തു വരികയായിരുന്നു വിപഞ്ചിക. ഇവരുടെ ഭർത്താവ് നിതീഷ് ദുബായിലെ സ്വകാര്യ കമ്പനിയിൽ എൻജിനീയറാണ്.
advertisement
കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഇരുവരും വേർപിരിഞ്ഞായിരുന്നു താമസം. സ്ത്രീധന പീഡനവും വിവാഹമോചനത്തിനായുള്ള സമ്മർദ്ദവമാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
അതേസമയം വിവാഹബന്ധം അവസാനിപ്പിക്കേണ്ടി വന്നാൽ താൻ ജീവനൊടുക്കുമെന്ന് വിപഞ്ചിക നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഇതൊന്നും കണക്കിലെടുക്കാതെ നിതീഷ് അടുത്തിടെ വിവാഹമോചനത്തിനായി വക്കീൽ നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുവതി കുഞ്ഞിനെ കൊന്ന് ജീവനൊടുക്കിയത്.