TRENDING:

Abu Dhabi Big Ticket draw: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 46 കോടി മലയാളി യുവാവടക്കം 10 പേർക്ക്

Last Updated:

പത്തംഗ സംഘത്തിലെ ഒരാളുടെ വിവാഹം അടുത്ത വെള്ളിയാഴ്ച നടക്കാനിരിക്കെയാണ് ബമ്പർ സമ്മാനം തേടിയെത്തിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അബുദാബി ബിഗ് ടിക്കറ്റിലൂടെ മലയാളി യുവാവിന് കോടികളുടെ തിളക്കം. ഷാർജയിൽ ജോലി ചെയ്യുന്ന പ്രിൻസ് കോലശ്ശേരി സെബാസ്റ്റ്യനും കൂട്ടുകാർക്കുമാണ് അബുദാബി ബിഗ് ടിക്കറ്റിന്റെ 46 കോടി രൂപ സമ്മാനം ലഭിച്ചത്. ഇതിൽ ഒരാളുടെ വിവാഹം അടുത്ത വെള്ളിയാഴ്ച നടക്കാനിരിക്കെയാണ് ബമ്പർ സമ്മാനം.
advertisement

ഇത്രയ്ക്ക് വലിയ തുക സമ്മാനമായി ലഭിച്ചെന്ന് പ്രിൻസ് കോലശ്ശേരിക്കും കൂട്ടുകാർക്കും ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. 20 ദശലക്ഷം ദിർഹമാണ് സമ്മാനമായി ലഭിച്ചത്. കഴിഞ്ഞ മാസം നാലിനാണ് പ്രിൻസും ഒമ്പത് കൂട്ടുകാരും ചേർന്ന് അബുദാബി ബി​ഗ് ടിക്കറ്റ് എടുത്തത്. ഓരോരുത്തരും 100 ദിർഹം വീതം പങ്കിട്ട് പ്രിൻസിന്റെ പേരിൽ ടിക്കറ്റെടുക്കുകയായിരുന്നു. 197281 ആയിരുന്നു ടിക്കറ്റ് നമ്പർ.

ബി​ഗ് ടിക്കറ്റ് അടിച്ചതായി ആദ്യം കൂട്ടുകാരൻ പറഞ്ഞെങ്കിലും വിശ്വസിച്ചില്ലെന്നും. അധികൃതർ നേരിട്ട് വിളിച്ചപ്പോഴാണ് ബോധ്യം വന്നതെന്നും പ്രിൻസ് ഖലീജ് ടൈംസിനോട് പറഞ്ഞു. സമ്മാനത്തുക പത്തുപേരും തുല്യമായി വീതിച്ചെടുക്കും.

advertisement

2015ലാണ് എഞ്ചിനീയറായ പ്രിൻസ് യുഎഇയിൽ എത്തിയത്. ഭാര്യയും യുഎഇയിൽ തന്നെയാണ് ജോലി ചെയ്യുന്നത്. സാമ്പത്തികപ്രയാസം കാരണം മക്കളുടെ പഠനം നാട്ടിലേക്ക് മാറ്റിയിരുന്നു. വീടുപണി അടക്കമുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതിനിടെയാണ് കോടികളുടെ ഭാഗ്യം തേടിയെത്തിയത്.

Summary: Prince Kolassery Sebastian, an Indian expat living in Sharjah, has emerged victorious in the latest Big Ticket draw held in Abu Dhabi, winning a staggering Dh20 million. The winning ticket number, 197281, was purchased on October 4.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Gulf/
Abu Dhabi Big Ticket draw: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 46 കോടി മലയാളി യുവാവടക്കം 10 പേർക്ക്
Open in App
Home
Video
Impact Shorts
Web Stories