TRENDING:

ജോലിയില്ലാത്ത ബന്ധുവിന് സ്വന്തം സ്ഥാപനത്തിൽ ജോലി നൽകിയ പ്രവാസി മലയാളി അതേയാളുടെ കുത്തേറ്റ് മരിച്ചു

Last Updated:

നാട്ടിൽ ജോലിയില്ലാതിരുന്ന ബന്ധുവിനെ യാസിർ തന്നെയാണ് ജോലി നൽകി അബുദാബിയിൽ എത്തിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അബുദാബിയിൽ ബന്ധുവിന്റെ കുത്തേറ്റ് പ്രവാസി മലയാളി മരിച്ചു. മലപ്പുറം ചങ്ങരംകുളം സ്വദേശി യാസിര്‍ (38)ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച്ച രാത്രിയായിരുന്നു സംഭവം. പണം നൽകാത്തതിലുള്ള വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്.
advertisement

യാസിറിന്റെ കളര്‍ വേള്‍ഡ് ഗ്രാഫിക്‌സ് ഡിസൈനിങ്ങിലേക്ക് രണ്ട് മാസം മുമ്പാണ് ബന്ധുവായ മുഹമ്മദ് ഗസാനി ജോലിക്ക് എത്തിയത്. നാട്ടിൽ ജോലിയില്ലാതിരുന്ന ബന്ധുവിനെ യാസിർ തന്നെയാണ് ജോലി നൽകി അബുദാബിയിൽ എത്തിച്ചത്.

മുഹമ്മദ് ഗസാനി കൂടുതല്‍ പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തര്‍ക്കം ഉണ്ടായതെന്നും ഇയാള്‍ യാസിറിനെ കുത്തുകയായിരുന്നുവെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. മുസഫ വ്യവസായ മേഖലയിലെ സ്വന്തം സ്ഥാപനത്തിൽ വെച്ചാണ് യാസർ കൊല്ലപ്പെട്ടത്. കുത്തേറ്റ യാസിറിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Gulf/
ജോലിയില്ലാത്ത ബന്ധുവിന് സ്വന്തം സ്ഥാപനത്തിൽ ജോലി നൽകിയ പ്രവാസി മലയാളി അതേയാളുടെ കുത്തേറ്റ് മരിച്ചു
Open in App
Home
Video
Impact Shorts
Web Stories