TRENDING:

പൊതുസ്ഥലങ്ങളിൽ മദ്യപിച്ചതിന് അബുദാബിയിൽ മലയാളികൾ പിടിയിൽ

Last Updated:

താമസസ്ഥലങ്ങൾക്ക് സമീപം തുറസ്സായ സ്ഥലങ്ങളിൽ മദ്യപിച്ചതിനാണ് ഇവരെ പിടികൂടിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അബുദാബി: പരസ്യമായി പൊതുയിടങ്ങളിൽ ഇരുന്ന് മദ്യപിച്ചതിന് മലയാളികൾ ഉൾപ്പെടെ നിരവധി വിദേശികള്‍ പിടിയിൽ. പൊതുസ്ഥലങ്ങളിൽ മദ്യപിക്കുന്ന പ്രവണതകൾ വ്യാപകമായതോടെയാണ് പരിശോധന ശക്തമാക്കി. ലേബർ ക്യാംപ്, ബാച്ച്‌ലേഴ്സ് താമസ കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

Also read-ദുബായ് യാത്രാ വിലക്കുകളും അറസ്റ്റ് വാറന്റും വരെ നീക്കാം; പിഴ തുക ഓണ്‍ലൈനായി അടയ്ക്കാം

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കഴിഞ്ഞ ദിവസം മുസഫ ഷാബിയ 12ൽ നടത്തിയ പരിശോധനയിലാണ് മലയാളികൾ ഉൾപ്പെടെ ഒട്ടേറെ വിദേശികൾ പിടിയിലാകുന്നത്. താമസസ്ഥലങ്ങൾക്ക് സമീപത്തുളള പൊതു സ്ഥലത്തിരുന്നു മദ്യപിച്ചതിനാണ് ഇവരെ പിടികൂടിയത്. പ്രതികളെ പ്രോസിക്യൂഷന് കൈമാറി. കോടതി വിധി അനുസരിച്ച് തടവോ പിഴയോ രണ്ടും ചേർത്തോ ശിക്ഷ ലഭിക്കും. വ്യക്തിഗത ആവശ്യത്തിനു മദ്യം വാങ്ങാൻ (മുസ്‌ലിം അല്ലാത്തവർക്ക്) യുഎഇയിൽ അനുമതിയുണ്ട്. താമസസ്ഥലത്തോ അംഗീകൃത ഹോട്ടലിലോ ടൂറിസം കേന്ദ്രങ്ങളിലോ മദ്യപിക്കാം. എന്നാൽ പൊതുസ്ഥലങ്ങളില്‍ ഇരുന്ന് മദ്യപിക്കരുതെന്നാണ് നിയമം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Gulf/
പൊതുസ്ഥലങ്ങളിൽ മദ്യപിച്ചതിന് അബുദാബിയിൽ മലയാളികൾ പിടിയിൽ
Open in App
Home
Video
Impact Shorts
Web Stories