മെയ് 31 മുതൽ ജൂൺ 11 വരെയുള്ള കാലയളവിലാണ് കവർച്ച നടന്നതെന്ന് പബ്ലിക് പ്രോസിക്യൂഷൻ രേഖകൾ വ്യക്തമാക്കുന്നു. അൽ റഫ പോലീസ് സ്റ്റേഷനിലാണ് ഇതുസംബന്ധിച്ച കേസ് രജിസ്റ്റർ ചെയ്തത്. താൻ ജോലി ചെയ്തിരുന്ന (പൊതു) സ്ഥാപനത്തിന്റെ താൽപ്പര്യങ്ങൾ മനപൂർവ്വം നശിപ്പിച്ചതായും സ്വത്ത് അപഹരിച്ചതായും പ്രതിക്കെതിരെ ആരോപിക്കപ്പെട്ടു. ഇയാൾ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
മോഷ്ടിച്ച മാസ്ക്കുകൾ ഒരു ഫിലിപ്പീൻ സ്വദേശി വഴിയാണ് മറിച്ചുവിറ്റതെന്ന് പ്രോസിക്യൂഷൻ രേഖകകളിൽ പറയുന്നു. “ഞാൻ മെഡിക്കൽ സപ്ലൈസ് കമ്പനിയുടെ സഹ ഉടമയാണ്. കേസിന് മുമ്പ് പ്രതിയെ വ്യക്തിപരമായി എനിക്കറിയില്ല. അദ്ദേഹം ഡിഎച്ച്എ വെയർഹൌസുകളിൽ സ്റ്റോർ കീപ്പറായി ജോലി ചെയ്തിട്ടുണ്ടെന്ന് എനിക്കറിയാം, ”അന്വേഷണ സംഘത്തോട് കമ്പനി ഉടമ മൊഴി നൽകി. ഒന്നരലക്ഷം രൂപയോളം വില വരുന്ന 28 ബോക്സ് ഫെയ്സ് മാസ്കുകളാണ് പ്രതി മോഷ്ടിച്ചതെന്ന് കമ്പനി ഉടമ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
advertisement
2010 സെപ്റ്റംബർ മുതൽ ഇതേ കമ്പനിയിലെ വെയർ ഹൌസ് കീപ്പറായി ജോലി ചെയ്തുവരുന്നയാളാണ് പ്രതി. അതുകൊണ്ടുതന്നെ അതിന്‍റെ മുഴുവൻ ചുമതലയും പ്രതിയെ ഏൽപ്പിച്ചിരുന്നതായും കമ്പനി വക്താവ് പറഞ്ഞു. പ്രതിക്കു ജയിൽ ശിക്ഷയ്ക്കു പുറമെ രണ്ടു ലക്ഷത്തോളം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ ഒടുക്കിയില്ലെങ്കിൽ അധിക ജയിൽശിക്ഷ അനുഭവിക്കണമെന്നും കോടതി ഉത്തരവിലുണ്ട്.
