സൗദി അറേബ്യൻ സ്വദേശി റിയൽ എസ്റ്റേറ്റ് നിക്ഷേപവുമായി ബന്ധപ്പെട്ട് 2015 ലാണ് ദുബായ് ബാങ്കിൽ അക്കൗണ്ട് ആരംഭിച്ച് 4.9 ദിർഹം നിക്ഷേപിച്ചത്. എന്നാൽ രണ്ടു വർഷം കഴിഞ്ഞ് പരിശോധിച്ചപ്പോഴാണ് പണം നഷ്ടമായത് അറിയുന്നത്. ഇതേത്തുടർന്ന് ബങ്കിന് പരാതി നൽകി. അന്വേഷണത്തിൽ ബാങ്കിലെ കസ്റ്റമർകെയർ വിഭാഗത്തിലെ ഉദ്യോഗസ്ഥനാണ് തട്ടിപ്പിന് പിന്നിലെന്ന് കണ്ടെത്തി.
അറേബ്യൻ വംശജനായ ഇയാൾ ഇടപാടുകാരന്റെ തിരിച്ചറിയൽ രേഖ വ്യാജമായുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. വ്യാജ തിരിച്ചറിയൽ കാർഡുമായെത്തിയ ഇയാൾ അക്കൗണ്ട് ഉടമ യുഎഇ വിടുകയാണെന്നും പണം പിൻവലിക്കാൻ ആവശ്യപ്പെട്ടെന്നും ബ്രാഞ്ച് മാനേജരെ അറിയിച്ചു.
advertisement
ഇതിനു പിന്നാലെ ഇടപാടുകാരന് പകരം ആഫ്രിക്കൻ വംശജനെ ബാങ്കിലെത്തിച്ച് പണം പൂർണായും പിൻവലിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ബാങ്ക് ജീവനക്കാരനും ആഫ്രിക്കൻ സ്വദേശിക്കും ദുബായ് കോടതി മൂന്നു വർഷത്തെ തടവ് ശിക്ഷ വിധിച്ചു.
ഇതിനു പിന്നാലെ നഷ്ടപ്പെട്ട പണം മടക്കിക്കിട്ടണമെന്ന് ആവശ്യപ്പെട്ട് ഇടപാടുകാരൻ സിവിൽ കോടതിയെ സമീപിച്ചു. നഷ്ടപ്പെട്ട പണം ബാങ്ക് മടക്കി നൽകണമെന്ന് ആവശ്യമാണ് കോടതിയിൽ ഉന്നയിച്ചതെന്ന് പരാതിക്കാരന്റെ അഭിഭാഷകൻ മുഹമ്മദ് അൽ മൻസൂരി പറഞ്ഞു. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് ജീവനക്കാരനെ ശിക്ഷിച്ചതിനാൽ പണം മടക്കിൽ നൽകാൻ തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്ന നിലപാടിലായിരുന്നു ബാങ്ക് അധികൃതർ.
അക്കൗണ്ടിൽ നിന്നും നഷ്ടമായ 4.9 ദശലക്ഷം ദിർഹം 12 ശതമാനം പലിശ ഉൾപ്പെടെ ബാങ്ക് നൽകണമെന്നാണ് കോടതിയുടെ ഉത്തരവ്.
Also Read പബ്ജിയിലും ഇൻസ്റ്റാഗ്രാമിലും പെൺകുട്ടിക്ക് ഭീഷണി സന്ദേശം; ദുബായിൽ കൗമാരക്കാരൻ അറസ്റ്റിൽ
