പബ്ജിയിലും ഇൻസ്റ്റാഗ്രാമിലും പെൺകുട്ടിക്ക് ഭീഷണി സന്ദേശം; ദുബായിൽ കൗമാരക്കാരൻ അറസ്റ്റിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
പബ്ജി, ഇൻസ്റ്റാഗ്രാം, സ്നാപ്ചാറ്റ് എന്നിവയിലൂടെ വോയിസ് സന്ദേശം അയച്ചാണ് കൗമാരക്കാരൻ 20കാരിയായ യുവതിയെ ഭീഷണിപ്പെടുത്തിയത്....
ദുബായ്: പ്രണയാഭ്യർഥന നിരസിച്ചതിന് സോഷ്യൽ മീഡിയ വഴി ഭീഷണിപ്പെടുത്തിയ കൗമാരക്കാരനെതിരെ 20കാരിയുടെ പരാതി. കേസെടുത്ത പൊലീസ് കൗമാരക്കാരനെ അറസ്റ്റുചെയ്തു. പബ്ജി, ഇൻസ്റ്റാഗ്രാം, സ്നാപ്ചാറ്റ് എന്നിവയിലൂടെയാണ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയത്. വോയിസ് മെസേജിലൂടെയായിരുന്നു ഭീഷണി.
ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അർധരാത്രിയിലാണ് ഭീഷണി സന്ദേശം അയച്ചത്. മോശം വാക്കുകൾ ഉപയോഗിച്ചതായും, ബന്ധത്തെക്കുറിച്ച് സഹോദരൻമാരോട് പറയുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി നൽകിയ പരാതിയിൽ പറയുന്നു. ശല്യം സഹിക്കാതെ യുവതി ഇൻസ്റ്റാഗ്രാമിൽ കൗമാരക്കാരനെ ബ്ലോക്ക് ചെയ്തു. ഈ ബ്ലോക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഭീഷണി തുടരുകയായിരുന്നു.
വിവാഹ അഭ്യർഥന നിരസിച്ചതിനെ തുടർന്നാണ് തനിക്കെതിരെ ഭീഷണി സന്ദേശങ്ങൾ അയയ്ക്കാൻ തുടങ്ങിയതെന്ന് യുവതി പ്രോസിക്യൂട്ടർക്ക് നൽകിയ മൊഴിയിൽ പറയുന്നു. അൽ ഖുസായിസ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഡിസംബർ 29ന് കോടതി വിധി പറയും.
advertisement
Location :
First Published :
December 17, 2019 12:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
പബ്ജിയിലും ഇൻസ്റ്റാഗ്രാമിലും പെൺകുട്ടിക്ക് ഭീഷണി സന്ദേശം; ദുബായിൽ കൗമാരക്കാരൻ അറസ്റ്റിൽ