TRENDING:

സൗദിയിൽ ഒരു ലക്ഷത്തിലധികം തൊഴിലവസരം; ലോകത്തെ ഏറ്റവും വലിയ വിമാനത്താവളങ്ങളിലൊന്ന് റിയാദിൽ

Last Updated:

ഏകദേശം 57 ചതുരശ്ര കിലോമീറ്റർ (22.01 സ്‌ക്വയർ മൈൽസ്) ആണ് ഇതിന്റെ വിസ്തൃതി. നിലവിലെ കിംഗ് ഖാലിദ് എയർപോർട്ടും ഈ പദ്ധതിയിൽ ഉൾപ്പെടുന്നതാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
റിയാദ്: എയർപോർട്ടിനെ നൂതന സംവിധാനങ്ങളോടെ വികസിപ്പിക്കാൻ പദ്ധതി തയ്യാറാക്കിയതായി സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ അറിയിച്ചു. റിയാദ് എയർപോർട്ടിൽ ഏകദേശം 6 സമാന്തര റൺവേ കൂടി ഉൾപ്പെടുത്തുമെന്നാണ് അദ്ദേഹം തിങ്കളാഴ്ച മാധ്യമങ്ങളെ അറിയിച്ചത്. 2030 ഓടെ ഏകദേശം 12 കോടി യാത്രക്കാരെ ഉൾക്കൊള്ളുന്ന രീതിയിൽ റിയാദ് എയർപോർട്ടിനെ ഒരു ഏവിയേഷൻ ഹബ്ബ് ആക്കി ഉയർത്താനാണ് പുതിയ വികസന പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
advertisement

സൗദി അറേബ്യയുടെ സോവറിൻ വെൽത്ത് ഫണ്ട് ആയ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ സഹായത്തോടെയായിരിക്കും കിംഗ് സൽമാൻ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിർമ്മാണം. ഏകദേശം 57 ചതുരശ്ര കിലോമീറ്റർ (22.01 സ്‌ക്വയർ മൈൽസ്) ആണ് ഇതിന്റെ വിസ്തൃതി. നിലവിലെ കിംഗ് ഖാലിദ് എയർപോർട്ടും ഈ പദ്ധതിയിൽ ഉൾപ്പെടുന്നതാണ്.

2030 ഓടെ ആഗോളതലത്തിൽ അംഗീകരിക്കപ്പെടുന്ന ഒരു ഗതാഗത ലോജിസ്റ്റിക്‌സ് ഹബ്ബ് ആയി മാറാനുള്ള സർക്കാർ തന്ത്രത്തിന്റെ ഭാഗമായാണ് പുതിയ മാറ്റങ്ങൾക്ക് ഭരണകൂടം മുൻകൈ എടുക്കുന്നത്. അതുകൊണ്ട് തന്നെയാണ് റിയാദ് എയർപോർട്ട് കേന്ദ്രീകരിച്ച് റിയ എന്ന പുതിയ എയർലൈനും ഉടനെ പ്രവർത്തനം ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത്. നിലവിൽ യാത്രക്കാർ ഉപയോഗിക്കുന്ന ഖത്തർ എയർവേയ്‌സ്, എമിറേറ്റ്‌സ് എന്നിവയുമായി ഒരു മത്സരത്തിന് ഒരുങ്ങുകയാണ് പുതിയ എയർ സർവ്വീസ്.

advertisement

മുഹമ്മദ് രാജകുമാരന്റെ നയങ്ങളിലൂടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ആഗോളതലത്തിൽ ഉയർത്തിപ്പിടിക്കാനാണ് ശ്രമിക്കുന്നത്. അദ്ദേഹം ആരംഭിച്ച വിഷൻ 2030 എന്ന പദ്ധതിയിലൂടെ സമ്പദ് വ്യവസ്ഥയെ വൈവിധ്യവൽക്കരിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. നൂറുകണക്കിന് ബില്യൺ ഡോളർ ആണ് ഈ പദ്ധതിയിൽ നിക്ഷേപിച്ചിരിക്കുന്നത്. എണ്ണയെ ആശ്രയിക്കുന്നത് കുറച്ചുകൊണ്ടുള്ള വികസനമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.

റിയാദിനെ ലോകത്തിലെ ഏറ്റവും മികച്ച പത്ത് നഗര സമ്പദ്വ്യവസ്ഥകളിൽ ഒന്നാക്കി മാറ്റുന്നതിനുള്ള ദി അറേബ്യയുടെ പദ്ധതിയ്ക്ക് അനുസൃതമായാണ് പുതിയ എയർപോർട്ട് പ്രോജക്ട് എന്നാണ് റിപ്പോർട്ടുകൾ.

advertisement

കിംഗ് സൽമാൻ വിമാനത്താവളം പൂർത്തിയാകുന്നതോടെ 103,000 പേർക്ക് നേരിട്ടും അല്ലാതെയും തൊഴിലവസരങ്ങൾ ലഭിക്കുമെന്നും 18.5 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാൻ കഴിയുമെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ടിൽ പറയുന്നു. ഏകദേശം 35 ലക്ഷം ടൺ ചരക്കുകളുടെ രാജ്യാന്തര കൈമാറ്റവും ഇതിലൂടെ സാധിക്കും. 2050 ഓടെയായിരിക്കും ഈ മാറ്റങ്ങൾക്ക് രാജ്യം സാക്ഷിയാകുക.

അതേസമയം പദ്ധതി ആസൂത്രണവുമായി ബന്ധപ്പെട്ടുള്ള നിക്ഷേപങ്ങളെപ്പറ്റിയുള്ള വിശദാംശങ്ങൾ പുറത്ത് വിട്ടിട്ടില്ല. 77 വർഷം പഴക്കമുള്ള സ്റ്റേറ്റ് എയർലൈനായ സൗദിയ ചെങ്കടൽ നഗരമായ ജിദ്ദ കേന്ദ്രമായാകും പ്രവർത്തിക്കുക. അവിടെ രണ്ട് ഹബ്ബുകൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതിയും നിലവിൽ ആലോചനയിലുണ്ട്.

advertisement

അതേസമയം വിമാനനിര്‍മ്മാതാക്കളായ എയര്‍ബസ് എസ്.ഇ, ബോയിംഗ് കോ എന്നിവയുമായി സൗദി ഭരണകൂടം ചര്‍ച്ച നടത്തിവരികയാണ്. സൗദിയയ്ക്കും റിയയ്ക്കുമായുള്ള വിമാനങ്ങള്‍ വാങ്ങാനുള്ള ചര്‍ച്ചയാണ് പുരോഗമിക്കുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Gulf/
സൗദിയിൽ ഒരു ലക്ഷത്തിലധികം തൊഴിലവസരം; ലോകത്തെ ഏറ്റവും വലിയ വിമാനത്താവളങ്ങളിലൊന്ന് റിയാദിൽ
Open in App
Home
Video
Impact Shorts
Web Stories