TRENDING:

യെമനിലെ ജയിലിലെത്തി നിമിഷപ്രിയയെ കണ്ട് അമ്മ; ഇരുവരും കാണുന്നത് 12 വർഷത്തിനു ശേഷം

Last Updated:

ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനായ നാഫയ്ക്കും മനുഷ്യാവകാശ പ്രവർത്തകനായ സാമുവൽ ജറോമിനുമൊപ്പമാണ് നിമിഷയെ കാണുന്നതിനായി പ്രേമകുമാരി ജയിലിലെത്തിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമൻ തലസ്ഥാനമായ സനയിലെ ജയിലിൽ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയെ അമ്മ പ്രേമകുമാരി ജയിലിലെത്തി കണ്ടു. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനായ നാഫയ്ക്കും മനുഷ്യാവകാശ പ്രവർത്തകനായ സാമുവൽ ജറോമിനുമൊപ്പമാണ് നിമിഷയെ കാണുന്നതിനായി പ്രേമകുമാരി ജയിലിലെത്തിയത്. 12 വർഷത്തിന് ശേഷമാണ് പ്രേമകുമാരി മകളെ കാണുന്നത്.
advertisement

2012ലാണ് മകളെ പ്രേമകുമാരി അവസാനമായി കണ്ടത്. ഇന്നലെ ഇന്ത്യൻ സമയം രാവിലെ 11 മണിയോടെ റോഡുമാർഗം ഏദനിൽനിന്നു സനയിലെത്തിയ പ്രേമകുമാരി ‌മനുഷ്യാവകാശ പ്രവർത്തകൻ സാമുവേൽ ജെറോം വഴിയാണ് ജയിൽ അധികൃതർക്ക് അപേക്ഷ നൽകിയത്.

2017 ജൂലൈ 25ന് യെമൻ സ്വദേശിയെ കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചെന്ന കേസിലാണ് നിമിഷയെ വധശിക്ഷയ്ക്ക് വിധിച്ചത്. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യുവാവ് പാസ്പോർട്ട് പിടിച്ചെടുത്ത് ഭാര്യയാക്കിവയ്ക്കാൻ ശ്രമിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

advertisement

ക്രൂരമായ പീഡനത്തിനിരയായിരുന്ന നിമിഷ, ക്ലിനിക്കിൽ ജോലി ചെയ്തിരുന്ന യുവതിയുടെയും മറ്റൊരു യുവാവിന്റെയും നിർദേശപ്രകാരം അമിത ഡോസ് മരുന്നു കുത്തിവച്ചത് മരണത്തിന് ഇടയാക്കുകയായിരുന്നു. മരുന്നു കുത്തിവയ്ക്കുന്നതിന് സഹായിച്ച തദ്ദേശിയായ നഴ്സ് ഹാൻ ഇതേ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്.

മലയാളം വാർത്തകൾ/ വാർത്ത/Gulf/
യെമനിലെ ജയിലിലെത്തി നിമിഷപ്രിയയെ കണ്ട് അമ്മ; ഇരുവരും കാണുന്നത് 12 വർഷത്തിനു ശേഷം
Open in App
Home
Video
Impact Shorts
Web Stories