Also Read- വിമാനത്താവള കൈമാറ്റത്തിന് സ്റ്റേയില്ല; സർക്കാരിന്റെ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു
വിമാനത്താവള വികസനത്തിനും നവീകരണത്തിനും സ്വകാര്യപങ്കാളിത്തം ആവശ്യമാണെന്ന് ഇന്ത്യയിലെ മറ്റ് പ്രമുഖ വിമാനത്താവളങ്ങളുടെ പ്രവർത്തനത്തിലൂടെ തിരിച്ചറിയുന്നുണ്ട്. തിരുവനന്തപുരവും ആ രീതിയിൽ വളരണമെന്നാണ് ആഗ്രഹം. നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ ഉടമകളായ സിയാലിൽ താൻ ഉൾപ്പെടെ 19,600 ഓഹരി ഉടമകളുണ്ട്.
Also Read- 'വിമാനത്താവള വികസനം സംസ്ഥാനത്തിന്റെ നികുതി വരവ് വർധിപ്പിക്കും'; ഐസക്കിന് മറുപടിയുമായി തരൂർ
advertisement
കണ്ണൂരിൽ എണ്ണായിരത്തിലേറെയാണ് ഓഹരി ഉടമകൾ. അവിടെ ഇപ്പോഴും ഓഹരികൾ ആർക്കുവേണമെങ്കിലും വാങ്ങാനുമാവും. എന്നിട്ടും തന്നെമാത്രം ഈ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നതിലെ യുക്തി മനസ്സിലാകുന്നില്ലെന്ന് യൂസഫലി പറഞ്ഞു. ഇപ്പോൾ തിരുവനന്തപുരത്ത് കേന്ദ്രം തീരുമാനമെടുത്തുകഴിഞ്ഞു. അതിനെ അനുകൂലിക്കുന്നു. മറിച്ചൊരു തീരുമാനം വന്നാൽ അപ്പോൾ അഭിപ്രായം പറയാമെന്നും ചോദ്യത്തിന് മറുപടിയായി യൂസഫലി പറഞ്ഞു.
തിരുവനന്തപുരത്ത് ഏറ്റവും വലിയ ഷോപ്പിങ് മാളും എല്ലാവിധ സജ്ജീകരണങ്ങളുമായി ഹയാത്ത് പഞ്ചനക്ഷത്രഹോട്ടൽ ലുലുഗ്രൂപ്പ് പണിതുവരികയാണ്. വലിയ നിക്ഷേപമാണ് തിരുവനന്തപുരത്ത് ലുലു നടത്തുന്നത്. വികസനത്തിന്റെ കാര്യത്തിൽ രാഷ്ട്രീയമായ സമവായം ഉണ്ടാവണമെന്നാണ് എക്കാലത്തും തന്റെ നിലപാട്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലും ഗൾഫ് നാടുകളിലെ വാണിജ്യരംഗം അതിവേഗം പഴയനിലയിലേക്ക് വരുന്നുവെന്നത് പ്രതീക്ഷ നൽകുന്നു. ഓണം പ്രമാണിച്ച് 1000 ടൺ പച്ചക്കറികളും പഴങ്ങളുമാണ് ലുലുഗ്രൂപ്പ് ഗൾഫ് വിപണിയിൽ എത്തിക്കുന്നതെന്നും യൂസഫലി വ്യക്തമാക്കി.