HOME /NEWS /Kerala / Thiruvananthapuram Airport | വിമാനത്താവള കൈമാറ്റത്തിന് സ്റ്റേയില്ല; സർക്കാരിന്റെ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു

Thiruvananthapuram Airport | വിമാനത്താവള കൈമാറ്റത്തിന് സ്റ്റേയില്ല; സർക്കാരിന്റെ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു

News18 Malayalam

News18 Malayalam

വിശദമായ വാദം കേൾക്കുന്നതിനായി കേസ് അടുത്ത മാസം 15 ലേക്ക് മാറ്റി.

  • Share this:

    കൊച്ചി: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയ  കേന്ദ്ര സർക്കാർ തീരുമാനത്തി നെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. എന്നാൽ തുടർനടപടികൾ സ്റ്റേ ചെയ്യണമെന്ന സർക്കാരിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. വിമാനത്താവളം അദാനിക്ക് കൈമാറാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെയാണ്  സംസ്ഥാന സർക്കാർ ഹൈകോടതിയെ  സമപീച്ചത് .

    വിശദമായ വാദം കേൾക്കുന്നതിനായി കേസ് അടുത്ത മാസം 15 ലേക്ക് മാറ്റി. വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നേരത്തേ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയില്‍ വിധി വരും വരെ കേന്ദ്ര നടപടി സ്റ്റേ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.  വിഷയം ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കെയുള്ള കേന്ദ്ര സർക്കാരിൻ്റെ നടപടി നിയമവിരുദ്ധമാണെന്നും പൊതുതാത്പര്യത്തിന് എതിരാണെന്നുമാണ് സംസ്ഥാന സർക്കാരിന്റെ വാദം. എന്നാല്‍, ഇടക്കാല ഉത്തരവ് നല്‍കാനാവില്ലെന്ന് ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അറിയിക്കുകയായിരുന്നു.

    വിമാനത്താവളത്തില്‍ സംസ്ഥാനത്തിനുള്ള അവകാശം സ്ഥാപിക്കുന്നതിനുള്ള രേഖകള്‍ സമര്‍പ്പിക്കുന്നതിന് ഉള്‍പ്പെടെയുള്ള അവസരമൊരുക്കുമെന്നും കോടതി വ്യക്തമാക്കി. കേസില്‍ കക്ഷികളായ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് വാദങ്ങള്‍ എഴുതി നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

    എന്നാൽ കേന്ദ്ര സർക്കാർ തീരുമാനത്തെ എതിർക്കുന്നവർ ജനതാൽപര്യമല്ല കാണുന്നതെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ പറഞ്ഞു. തൊഴിലാളികളുടെ താത്പര്യം സംരക്ഷിക്കപ്പെടണമെന്നും സ്വകാര്യ ഏജൻസി വന്നാൽ മാത്രമേ വിമാനത്താവളം വികസിക്കൂവെന്നും അദേഹം പ്രതികരിച്ചു.

    .

    First published:

    Tags: Adani group, High court Kerala, Thiruvananthapuram, Thiruvananthapuram airport, Thiruvananthapuram Airport privatisation