പുതിയ നിർദ്ദേശം അനുസരിച്ച് പാകിസ്ഥാൻ, ഇന്ത്യ, അഫ്ഗാനിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം, അൽ - മക്തൂം അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിൽ പ്രവേശിക്കുന്നതിന് സാധുവായ ഒരു റൗണ്ട് ട്രിപ്പ് കൈവശം ഉണ്ടായിരിക്കണം.
You may also like:ശിവശങ്കറിന് ദേഹാസ്വാസ്ഥ്യമുണ്ടായത് കസ്റ്റംസ് ചോദ്യം ചെയ്യലിനിടെ: ആശുപത്രിയിൽ എത്തിച്ചതും കസ്റ്റംസ് വാഹനത്തിൽ [NEWS]ദിവസവും രാവിലെ എഴുന്നേറ്റ് ചൂടു നാരങ്ങാവെള്ളം കുടിച്ചു തുടങ്ങാം; ഗുണങ്ങൾ നിരവധി [NEWS] കമ്മിന്‍സിന്‍റെ പോരാട്ടം പാഴായി; ജയത്തോടെ പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് മുംബൈ [NEWS]
advertisement
ചട്ടങ്ങൾ പാലിക്കാത്ത യാത്രക്കാരെ അവർ എവിടെ നിന്നാണോ വന്നത് അങ്ങോട്ടു തന്നെ തിരിച്ചയയ്ക്കുന്നത് ആയിരിക്കും. ബന്ധപ്പെട്ട എയർലൈനുകളുടെ ചെലവിൽ ആയിരിക്കും തിരിച്ചയയ്ക്കുകയെന്നും എയർലൈനുകൾ അറിയിച്ചു. ഇതിനെ തുടർന്ന് ഇന്ത്യൻ എയർലൈനുകളായ എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ എയർലൈനുകൾ ദുബായിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാർക്കായി പുതിയ നിർദ്ദേശങ്ങൾ നൽകി.
ദുബായിലേക്ക് പോകുന്ന എല്ലാ വിനോദ, സന്ദർശക വിസ യാത്രക്കാരും ദുബായിൽ നിന്ന് തിരിച്ചുള്ള മടക്കടിക്കറ്റും കൈവശം വെയ്ക്കേണ്ടതാണ്. അങ്ങനെയുള്ളവർക്ക് മാത്രമേ യാത്രാനുമതി നൽകുകയുള്ളൂവെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. അതേസമയം, മടക്ക ടിക്കറ്റ് കൈവശം ഇല്ലാത്തവർക്ക് പ്രവേശനാനുമതി നിഷേധിക്കുമെന്നും അവരുടെ സ്വന്തം ചെലവിൽ നാടു കടത്തപ്പെടുമെന്നും ഇൻഡിഗോ അറിയിച്ചു. അതേസമയം, യാത്രക്കാരുടെ കൈവശം ഏറ്റവും കുറഞ്ഞത് 2000 ദിർഹം എങ്കിലും വേണമെന്ന് ട്രാവൽ ഏജന്റുമാർ അറിയിച്ചു.
അതേസമയം, സന്ദർശന ചട്ടങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ദുബായിലേക്ക് പ്രവേശനം നിഷേധിച്ച നൂറുകണക്കിന് യാത്രക്കാരെ നാട്ടിലേക്ക് തിരിച്ചയച്ചതായി ദുബായിലെ ഇന്ത്യൻ, പാകിസ്ഥാൻ മിഷൻസ് സ്ഥിരീകരിച്ചു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 200 ഓളം ഇന്ത്യക്കാരാണ് കുടുങ്ങിയത്. ആവശ്യമായ നടപടികൾ പാലിക്കാത്തതിനെ തുടർന്ന് 120 പേരെ തിരികെ നാട്ടിലേക്ക് അയച്ചു. 30 പേർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചത്.
ബാക്കിയുള്ളവരെ മടക്കി അയച്ചതായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലെ പ്രസ് ഇൻഫർമേഷൻ ആൻഡ് കൾച്ചറിലെ കൗൺസൽ നീരജ് അഗർവാൾ പറഞ്ഞു.
പാകിസ്ഥാനിൽ നിന്നുള്ള 561 യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. അതിൽ 23 പേർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചത്. ബാക്കിയുള്ളവരിൽ 386 പേരെ മടക്കി അയച്ചു. 152 പേർ ഇപ്പോഴും വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുകയാണെന്ന് ദുബായിലെ പാകിസ്ഥാനി കോൺസുലേറ്റിലെ വക്താവ് അറിയിച്ചു.