ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ വീണ്ടും കൊൽക്കത്തക്ക് തോൽവി. ടോസ് നേടിയ കൊൽക്കത്ത ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. തുടക്കം പാളിയെങ്കിലും പാറ്റ് കമ്മിന്‍സും ഓയിന്‍ മോര്‍ഗനും ചേർന്ന് ഭേദപ്പെട്ട റണ്ണിലേക്ക് ടീമിനെ കരകയറ്റുകയായിരുന്നു.
ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ നേടിയ 87 റണ്‍സ് കൂട്ടുകെട്ടാണ് ടീമിനെ 148 റണ്‍സിലേക്ക് നയിച്ചത്. ഒരു ഘട്ടത്തില്‍ 42/4 എന്ന നിലയിലേക്ക് വീണ കൊല്‍ക്കത്തയ്ക്ക് വേണ്ടി പാറ്റ് കമ്മിന്‍സ് അര്‍ദ്ധ ശതകം നേടി.
പാറ്റ് കമ്മിന്‍സിന്റെയും ഓയിന്‍ മോര്‍ഗന്റെയും മികവില്‍ നേടിയ സ്കോര്‍ മുംബൈക്ക് ഒരു വിധത്തിലുമുള്ള വെല്ലുവിളിയും ഉയര്‍ത്താനായിരുന്നില്ല. 16.5 ഓവറിലാണ് മുംബൈ ഇന്ത്യന്‍സ് വിജയം നേടിയത്.
44 പന്തില്‍ നിന്ന് 78 റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കോക്കിന്റെ തകര്‍പ്പന്‍ പ്രകടനമാണ് മുംബൈയ്ക്ക് അനായാസ വിജയവും പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനവും നേടിക്കൊടുത്തത്. ഹാര്‍ദ്ദിക് പാണ്ഡ്യ 11 പന്തില്‍ നിന്ന് 21 റണ്‍സ് നേടി. ക്വിന്റണ്‍ ഡി കോക്ക് അതിവേഗത്തില്‍ സ്കോറിംഗ് നടത്തിയപ്പോള്‍ മറുവശത്ത് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ താരത്തിന് പിന്തുണ നല്‍കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.