ദുബായ് എയർപോർട്ടിൽ എട്ടുവയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം; ശുചീകരണ തൊഴിലാളിക്ക് രണ്ടുവർഷം തടവ്

Last Updated:

സംഭവം നടന്ന ദിവസത്തെ സിസിറ്റിവി ദൃശ്യങ്ങള്‍ വച്ച് അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന നാല് ശുചീകരണ തൊഴിലാളികളെ പൊലീസ് തിരിച്ചറിഞ്ഞു.' തന്‍റെ സഹപ്രവർത്തകൻ ടോയ്ലറ്റിന് പുറത്തേക്ക് പോകുന്നതും പിന്നാലെ ഒരു പെൺകുട്ടി കരഞ്ഞ് ഇറങ്ങി വരുന്നതും കണ്ടതായി ഇവരിലൊരൊൾ സമ്മതിക്കുകയും ചെയ്തു.

ദുബായ്: എയര്‍പോർട്ടില്‍ വച്ച് എട്ടുവയസുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച തൊഴിലാളിക്ക് രണ്ട് വർഷം തടവുശിക്ഷ വിധിച്ച് കോടതി. കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എയർപോർട്ടിലെ ശുചീകരണ തൊഴിലാളിയായ 23കാരനെതിരെ വിചാരണ ആരംഭിച്ചതും ശിക്ഷ വിധിച്ചതും. ജയിൽ ശിക്ഷയ്ക്ക് ശേഷം നേപ്പാൾ സ്വദേശിയായ ഇയാളെ നാടു കടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
2019 നവംബറിലാണ് സംഭവം. ശ്രീലങ്കൻ വംശജയായ അമ്മയ്ക്കൊപ്പമാണ് കുട്ടി എയർപോർട്ടിലെത്തിയത്. വിമാനത്തിൽ കയറുന്നതിന് മുമ്പായി ടോയ്ലറ്റിൽ പോയപ്പോഴായിരുന്നു കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടന്നത്. 'വിമാനത്തിൽ കയറുന്നതിന് മുമ്പായി മകൾ ശുചിമുറിയിലേക്ക് പോയിരുന്നു. ലഗേജുകൾ ഒരുപാട് ഉള്ളതിനാൽ എനിക്ക് അവൾക്ക് കൂട്ട് പോകാൻ കഴിഞ്ഞിരുന്നില്ല. അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ പേടിച്ചരണ്ട നിലയിൽ മകൾ തിരികെ വന്നു. ഒരാൾ തന്നെ സ്പർശിച്ചെന്നാണ് ക്ലീനറെ ചൂണ്ടിക്കാട്ടി അവൾ പറഞ്ഞത്' എന്നായിരുന്നു അമ്മയുടെ വാക്കുകൾ.
advertisement
ബഹളം കേട്ടെത്തിയ പൊലീസുകാരി കുട്ടിയെ ആശ്വസിപ്പിച്ച് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. 'ശുചീകരണതൊഴിലാളിയായ യുവാവ് മകളെ തടഞ്ഞുനിർത്തിയെന്നാണ് അവൾ പൊലീസിനോട് പറഞ്ഞത്. ഭിന്നശേഷിക്കാർക്കായുള്ള ശുചിമുറിയിൽ കയറാൻ നിർദേശിച്ച ഇയാൾ മുറി പൂട്ടുകയും മകളോട് അപമര്യാദയായി പെരുമാറുകയുമായിരുന്നു' അമ്മ വ്യക്തമാക്കി.
advertisement
പെൺകുട്ടി ഒച്ചവച്ചതോടെ പേടിച്ചു പോയ പ്രതി അവിടെ നിന്നും രക്ഷപെട്ടു. സംഭവം നടന്ന ദിവസത്തെ സിസിറ്റിവി ദൃശ്യങ്ങള്‍ വച്ച് അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന നാല് ശുചീകരണ തൊഴിലാളികളെ പൊലീസ് തിരിച്ചറിഞ്ഞു.' തന്‍റെ സഹപ്രവർത്തകൻ ടോയ്ലറ്റിന് പുറത്തേക്ക് പോകുന്നതും പിന്നാലെ ഒരു പെൺകുട്ടി കരഞ്ഞ് ഇറങ്ങി വരുന്നതും കണ്ടതായി ഇവരിലൊരൊൾ സമ്മതിക്കുകയും ചെയ്തു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. പെൺകുട്ടിയെ ഉപദ്രവിച്ചെന്ന കാര്യം ചോദ്യംചെയ്യലിൽ ഇയാൾ സമ്മതിക്കുകയും ചെയ്തു.
ലൈംഗിക പീഡനം, അതിക്രമിച്ചു കടക്കൽ, തട്ടിക്കൊണ്ടു പോകൽ തുടങ്ങി വിവിധ കുറ്റങ്ങൾ ചുമത്തിയാണ് ശിക്ഷ വിധിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ദുബായ് എയർപോർട്ടിൽ എട്ടുവയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം; ശുചീകരണ തൊഴിലാളിക്ക് രണ്ടുവർഷം തടവ്
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement