മരിച്ചവരിൽ ഒമ്പത് വിദ്യാർത്ഥികളും രണ്ട് ഒമാനികളും ഒരു പ്രവാസിയും ഉൾപ്പെടുന്നുവെന്ന് നാഷണൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്‌മെൻ്റ് അറിയിച്ചു.
ഒമാൻ ന്യൂസ് ഏജൻസി നേരത്തെ റിപ്പോർട്ട് ചെയ്തതനുസരിച്ച് കാണാതായ അഞ്ച് പേർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.
മലവെള്ളപ്പാച്ചിലിൽ വാഹനം ഒഴുകിപോയി ഉണ്ടായ അപകടത്തില്‍ എട്ടു പേർ മരിച്ചു. ഇതിൽ ആറ് പേർ കുട്ടികളും രണ്ടുപേർ ഒമാനി പൗരന്മാരുമാണ്.
advertisement
ഒമാന്‍റെ പല ഭാഗത്തും കനത്ത മഴ തുടരുകയാണ്. ശനിയാഴ്ച രാത്രിയും ഞായറാഴ്ച ഉച്ചവരെയുമായി പെയ്ത കനത്ത മഴയില്‍ വ്യാപക നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മസ്കറ്റ്, തെക്ക്- വടക്ക് ശർഖിയ, ദാഖിലിയ, ദാഹിറ ഗവർണറേറ്റുകളിലെല്ലാം മഴയും വെള്ളപ്പൊക്കവും മൂലം നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്.
Location :
New Delhi,New Delhi,Delhi
First Published :
Apr 14, 2024 9:06 PM IST
