നിർദിഷ്ട ഹാർമോണൈസ്ഡ് സിസ്റ്റം കോഡുകൾക്ക് കീഴിൽ വരുന്ന എല്ലാ പ്ലാസ്റ്റിക് ബാഗുകളും പ്രത്യേകിച്ച്, എഥിലീൻ പോളിമറുകളിൽ നിന്നുള്ള ഉത്പ്പന്നങ്ങളുടെ ഇറക്കുമതിയാണ് നിരോധിക്കാൻ ലക്ഷ്യമിടുന്നത്. ഷോപ്പിംഗ് ബാഗുകൾ, വേസ്റ്റ് ബാഗുകൾ, ഫുഡ് പാക്കേജിംഗ് ബാഗുകൾ, മെഡിക്കൽ യൂസ് ബാഗുകൾ എന്നിവയുൾപ്പെടെ പ്രകൃതിയിൽ ലയിക്കുന്നതും അല്ലാത്തതുമായ പ്ലാസ്റ്റിക്കുകളും ഇതിൽ ഉൾപ്പെടുന്നു.
അതോടൊപ്പം എഥിലീൻ പോളിമറുകളിൽ നിന്ന് നിർമ്മിച്ച പ്ലാസ്റ്റിക് ബാഗുകളും ഒമാൻ നിരോധിക്കും. ഒമാനിലെ എല്ലാ വ്യവസായ, വാണിജ്യ സ്ഥാപനങ്ങളോടും പുതിയ നിയന്ത്രണങ്ങൾ പാലിക്കാനും പരിസ്ഥിതി സംരക്ഷണ ശ്രമങ്ങളെ പിന്തുണയ്ക്കാനും മന്ത്രാലയം അഭ്യർത്ഥിച്ചു.
advertisement
അതേസമയം ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ ആദ്യഘട്ട നിരോധനം ജൂലൈ ഒന്ന് മുതൽ ഒമാനിൽ പ്രാബല്യത്തിൽ വരുകയും ചെയ്തിരുന്നു. ആദ്യഘട്ടത്തിൽ ഫാർമസികൾ, ആശുപത്രികൾ, ക്ലിനിക്കുകൾ എന്നിവിടങ്ങളിൽ പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കുന്നതിനാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. 50 മൈക്രോണിൽ താഴെ കനമുള്ള പ്ലാസ്റ്റിക് ബാഗുകകളും നിരോധിച്ചു.
പ്ലാസ്റ്റിക് നിരോധനത്തിന്റെ രണ്ടാം ഘട്ടം 2025 ജനുവരി ഒന്നിന് ആരംഭിക്കും. ടെക്സ്റ്റൈൽസ് സ്റ്റോറുകൾ, ക്ലോത്തിങ് സ്റ്റോറുകൾ, ടെയ്ലറിങ് സ്റ്റോറുകൾ, ഒപ്റ്റിക്കൽസ്, റീട്ടെയിൽ സ്റ്റോറുകൾ, മൊബൈൽ ഫോൺ റിപ്പയറിങ് ഷോപ്പുകൾ, വാച്ച് കടകൾ, ഫർണിച്ചർ സ്റ്റോറുകൾ, ഗൃഹോപകരണ സ്റ്റോറുകൾ തുടങ്ങിയ സ്ഥാപനങ്ങളിലാണ് രണ്ടാം ഘട്ടത്തിൽ നിരോധനം നിലവിൽ വരിക. ഒരു നിശ്ചിത സമയ പരിധിക്കുള്ളിൽ എല്ലാത്തരം പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകളും നിരോധിക്കാനാണ് ഇതിലൂടെ ഒമാൻ അധികൃതർ ലക്ഷ്യമിടുന്നത്.