TRENDING:

പിണറായി വിജയന്‍ ഇനിയും മുഖ്യമന്ത്രിയായി മടങ്ങിവരും: എം എ യൂസഫലി

Last Updated:

മുഖ്യമന്ത്രി വീണ്ടും മുഖ്യമന്ത്രിയായി മടങ്ങി എത്തുന്നതിനുള്ള സാഹചര്യം എന്ന് പറഞ്ഞ എം എ യൂസഫലി, പിന്നീട് തനിക്ക് രാഷ്ട്രീയം അറിയില്ല എന്ന് പറഞ്ഞാണ് പരാമർശം പൂർത്തിയാക്കിയത്

advertisement
ദുബായ്: പിണറായി വിജയന്‍ ഇനിയും മുഖ്യമന്ത്രിയായി തന്നെ മടങ്ങി വരുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. മുഖ്യമന്ത്രി വീണ്ടും മുഖ്യമന്ത്രിയായി മടങ്ങി എത്തുന്നതിനുള്ള സാഹചര്യം എന്ന് പറഞ്ഞ എം എ യൂസഫലി, പിന്നീട് തനിക്ക് രാഷ്ട്രീയം അറിയില്ല എന്ന് പറഞ്ഞാണ് പരാമർശം പൂർത്തിയാക്കിയത്. രാഷ്ട്രീയക്കാർ അവരുടെ ജീവിതം ഉഴിഞ്ഞു വെച്ചവരാണെന്നും യുസഫലി പറഞ്ഞു. ഓര്‍മ കേരളോത്സവം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിണറായി വിജയൻ, എം എ യൂസഫലി
പിണറായി വിജയൻ, എം എ യൂസഫലി
advertisement

എനിക്ക് രാഷ്ട്രീയമില്ല. ഞാന്‍ കച്ചവടക്കാരന്‍ മാത്രമാണ്. മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും ഒരുപോലെ സ്വാഗതം പറയുന്ന നാടാണിത്. ഏവരും സന്തോഷത്തോടെ മത സൗഹാർദത്തോടെ ഒത്തൊരുമിച്ചു ജീവിക്കുന്ന രാജ്യമാണിതെന്നും എം എ യൂസഫലി പറഞ്ഞു.

52 വര്‍ഷം മുന്‍പാണ് താനിവിടെ വന്നിറങ്ങുന്നത്. ഈ രാജ്യം എല്ലാം തന്നു. കേരളവും ആ ജനതയും ഹൃദയത്തിലാണ് എന്നാണ് യുഎഇ ഭരണാധികാരികള്‍ പറയുന്നത്. കേരള ജനത ഈ രാജ്യത്തിന്റെ ഉയര്‍ച്ചയില്‍ പ്രധാന പങ്കുവഹിക്കുന്നവരാണ്. സ്‌നേഹവും സഹോദര്യവുമെല്ലാം തരുന്നവരാണ് ഇവിടുത്തെ ഭരണാധികാരികള്‍. ജീവിത പ്രശ്‌നങ്ങള്‍ മാത്രമാണ് ഇവിടുത്തെ രാഷ്ട്രീയമെന്നും അദ്ദേഹം വ്യക്തമാക്കി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Lulu Group Chairman M. A. Yusuff Ali stated that Pinarayi Vijayan will return as the Chief Minister again. M. A. Yusuff Ali mentioned the 'circumstances' for the Chief Minister to return as CM, but then concluded his remark by saying he is not aware of politics. Yusuff Ali also added that politicians are those who have dedicated their lives to public service. He made these comments while speaking at the Orma Keralotsavam event.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Gulf/
പിണറായി വിജയന്‍ ഇനിയും മുഖ്യമന്ത്രിയായി മടങ്ങിവരും: എം എ യൂസഫലി
Open in App
Home
Video
Impact Shorts
Web Stories